ഇന്നത്തെ സ്വർണ്ണ വില

Business Reporter.. Vishnav prasannan

ഇന്നത്തെ സ്വർണ്ണ വില

കൊച്ചി: സംസ്ഥാനത്ത് വീണ്ടും

റെക്കോർഡിട്ട് സ്വർണ വില. പവന് ഒറ്റയടിക്ക് 880 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില 87,000 രൂപയാണ്.ഗ്രാമിന് 110 രൂപയാണ് കൂടിയത്. 10,875 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില.

കഴിഞ്ഞ മാസം 86,760 ലെത്തിയാണ് പവൻ വില സർവകാല റെക്കോർഡിട്ടത്. വീണ്ടും റെക്കോർഡുകൾ ദേദിച്ചാണ് ഇന്ന് വിലയിൽ കുതിപ്പുണ്ടായിരിക്കുന്നത്.

കഴിഞ്ഞ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വർണവില. സെപ്റ്റംബർ 9 നാണ് വില എൺപതിനായിരം പിന്നിട്ടത്.

*കുതിപ്പ് തുടർന്ന് സ്വർണ വില; വീണ്ടും റെക്കോർ‍ഡിലേക്ക്*

സെപ്റ്റംബർ 9 നാണ് വില എൺപതിനായിരം പിന്നിട്ടത്.ഒരു പവൻ്റെ ആഭരണം വാങ്ങാൻ 1 ലക്ഷം രൂപ ചെലവാകുമെന്നാണ് കണക്ക്. ജിഎസ്ടിയും പണിക്കൂലിയും കൂട്ടുമ്പോൾ ഒരു പവൻ ആഭരണത്തിൻ്റെ വില ഒരു ലക്ഷം കടക്കും. ആഗോള സാഹചര്യങ്ങളാണ് സ്വർണവില കുതിച്ചുയരാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.