നവരാത്രി പൂജയും പൂജവെയ്പ്പും

Keralanewsmedia

നവരാത്രി പൂജയും പൂജവെയ്പ്പും

ചിറയിൻകീഴ് ആൽത്തറമൂട് നാട്ടുവാരം എൻ. എസ്. എസ് കരയോഗത്തിൽ കരയോഗ ആദ്ധ്യാത്മിക പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന നവരാത്രി പൂജയും പൂജവെയ്പ്പും കരയോഗം പ്രസിഡന്റ്‌ എം. ഭാസ്കരൻ നായർ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. കരയോഗ മന്ദിരത്തിൽ പ്രത്യേകം തയ്യാറാക്കിയ "സരസ്വതി മണ്ഡപത്തിൽ" നടന്ന ചടങ്ങിൽ കരയോഗം സെക്രട്ടറി പാലവിള സുരേഷ് അധ്യക്ഷനായിരുന്നു. ആദ്ധ്യാത്മിക പഠന കേന്ദ്രം കാര്യദർശി . അമ്പു ശ്രീസുമം നവരാത്രി മാഹാത്മ്യ പ്രഭാഷണം നടത്തി. ഭദ്രദീപപ്രതിഷ്ഠ യ്ക്കു ശേഷം ഗ്രന്ഥസമർപ്പണം, സരസ്വതി സ്തുതി പാരായണം, ലളിതാസഹസ്രനാമജപം, സൗന്ദര്യലഹരി പാരായണം, ആരതി, പ്രസാദവിതരണം എന്നിവ നടന്നു. കരയോഗ ഭാരവാഹികളായ രാജേഷ് കുളങ്ങര, സുനിൽകുമാർ തെക്കേനെടുവേലി, വനിതാ സമാജം ഭാരവാഹികളായ . സിന്ധു പാലവിള, .അതിദി മോഹൻദാസ്, കുസുമം അമ്പു,  ഉഷാദേവി എന്നിവർ സംസാരിച്ചു. കരയോഗ- വനിതാ സമാജ അംഗങ്ങൾ, ബാലാസമാജ അംഗങ്ങൾ, എൻ. എസ്. എസ് ധനശ്രീ വനിതാ സംഘ അംഗങ്ങൾ, ആദ്ധ്യാത്മിക പഠിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.