കാത്തിരിപ്പിന് അവസാനം; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ടീസര്‍ നാളെ

Keralanewsmedia

കാത്തിരിപ്പിന് അവസാനം; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ടീസര്‍ നാളെ

വലിയ ഇടവേളയ്ക്കുശേഷം മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ടീസര്‍ വ്യാഴാഴ്ച എത്തും. ഉച്ചയ്ക്ക് 12 മണിക്കാണ് ടീസര്‍ റിലീസ് ചെയ്യുക. മലയാളത്തിലെ എക്കാലത്തേയും വലിയ സിനിമയായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകന്‍ തന്നെയാണ് രചിച്ചിരിക്കുന്നത്.ആറ് മാസത്തോളം നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് മലയാളികള്‍ ഏറെ സന്തോഷത്തോടെ കേട്ടത്. മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂളില്‍ ആണ് മമ്മൂട്ടി ബുധനാഴ്ച ജോയിന്‍ ചെയ്തത്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.