മാധ്യമ പ്രവർത്തകൻ എ. പി. ജിനന് ആദരവ്

Keralanewsmedia

മാധ്യമ പ്രവർത്തകൻ എ. പി. ജിനന് ആദരവ്
ഫോട്ടോ :ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു തിരുവനന്തപുരം കോട്ടുകാൽ ഗീതാജ്ഞലി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എഫ്.ഡബ്ള്യു.ജെ.കെ സംസ്ഥാന പ്രസിഡന്റും മാധ്യമ പ്രവർത്തകനുമായ  എ.പി.ജിനനെ  അതിയന്നൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി. മൻമോഹൻ   പൊന്നാട അണിയിച്ച് ആദരിക്കുന്നു

മാധ്യമ പ്രവർത്തകൻ എ. പി. ജിനന് ആദരവ് 

തിരുവനന്തപുരം: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു തിരുവനന്തപുരം കോട്ടുകാൽ ഗീതാജ്ഞലി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എഫ്.ഡബ്ള്യു.ജെ.കെ സംസ്ഥാന പ്രസിഡന്റും മാധ്യമ പ്രവർത്തകനുമായ  എ.പി.ജിനനെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.  അതിയന്നൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി. മൻമോഹൻ  ആണ്  പൊന്നാട അണിയിച്ചത്. കോട്ടുകാൽ ശ്യാമ പ്രസാദ്, കവി സതീഷ് കിടാരക്കുഴി എന്നിവർ സംബന്ധിച്ചു.