ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം: ഗാന്ധി സന്ദേശം ഉൾക്കൊണ്ട് വിഭാഗീയതകളെ ചെറുക്കണം -മന്ത്രി വി.എൻ. വാസവൻ

Keralanewsmedia

കോട്ടയം: മഹാത്മാഗാന്ധി പകർന്നു തന്ന സന്ദേശം ഉൾക്കൊണ്ട് എല്ലാത്തരം വിഭാഗീയതകൾക്കുമെതിരെ പോരാടാൻ സമൂഹത്തിന് കഴിയണമെന്ന് സഹകരണം-ദേവസ്വം- തുറമുഖംവകുപ്പ് മന്ത്രിവി.എൻ. വാസവൻ,ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരുനക്കര ഗാന്ധി സ്ക്വയറിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രം നമുക്ക് നൽകിയ അതുല്യ സംഭാവനയാണ് മഹാത്മാഗാന്ധി.അദ്ദേഹം പകർന്ന സ്വാതന്ത്ര്യത്തിന്റെ സന്ദേശവും ദേശാഭിമാനബോധവുമാകണം നമ്മളെ നയിക്കേണ്ടത്. ഗാന്ധിയൻ ദർശനങ്ങളെ നെഞ്ചേറ്റി മുന്നോട്ടു പോകാൻ കഴിയണം-മന്ത്രി പറഞ്ഞു.ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം സഹകരണം, ദേവസ്വം, തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ തിരുനക്കര ചത്വരത്തിൽ നടന്ന ചടങ്ങിൽ നിർവഹിക്കുന്നു. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ട‌ർ ചേതൻ കുമാർ മീണ, അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി, നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസഭാ വൈസ് ചെയർമാൻ ബി. ഗോപകുമാർ, നഗരസഭാംഗം ജയമോൾ ജോസഫ് എന്നിവർ സമീപം

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആധ്യക്ഷ്യം വഹിച്ചു. മഹാത്മാഗാന്ധി ഓരോ വിഷയത്തിലും സ്വീകരിച്ച നിലപാടുകൾ ലോകം മുഴുവൻ ഇന്നും ആദരവോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.