ഇന്ത്യ - ചൈന ബന്ധം സാ ധാരണ നിലയിലേക്ക്, നേരിട്ടുള്ള വിമാന സർവീസുകൾ ഒക്ടോബർ അവസാനം മുതൽ പുനഃസ്ഥാപിക്കും.

ഡൽഹി National

ഡൽഹി: ഇന്ത്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാനസർവീസുകൾ പുനഃസ്ഥാപിക്കാൻ ധാരണയായി. ഒക്ടോബർ അവസാനത്തോടെ സർവീസുകൾ പുനഃസ്ഥാപിക്കും.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ക്രമേണ സാധാരണ നിലയിലാക്കുന്നതിനുള്ള ഇന്ത്യൻ സർക്കാരിന്റെ സമീപനത്തിന്റെ ഭാഗമായാണ് പുതിയ നീക്കം.

2020ൽ കോവിഡ് കാലത്താണ് ഇന്ത്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ നിർത്തലാക്കിയത്. പിന്നീട് ഗൽവാൻ താഴ്വരയിലെ സംഘർഷത്തെത്തുടർന്ന് സ്ഥിതിഗതികൾ കൂടുതൽ വഷളാകുകയായിരുന്നു.വിമാന സർവീസ് പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളുടെയും വിദേശകാര്യ, വ്യോമയാന മന്ത്രാലയങ്ങൾ തമ്മിൽ സാങ്കേതികതല ചർച്ചകൾ നടന്നു വരുകയായിരുന്നു.ഈ ചർച്ചകളുടെ ഫലമായി ഒക്ടോബർ അവസാനത്തോടെ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാൻ ധാരണയായതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

കഴിഞ്ഞ മാസം, ഷാങ്ഹായ് (എസ്സിഒ) ഉച്ചകോടിക്കിടെ ടിയാൻജിനിൽ നടന്ന കൂടിക്കാഴ്ചയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഇക്കാര്യത്തിൽ അനുകൂല നിലപാടെടുത്തിരുന്നു.