ഉദ്ഘാടനം ചെയ്തു
Keralanewsmedia
ഉദ്ഘാടനം ചെയ്തു
ഇലകമൺ ഗ്രാമപഞ്ചായത്തിൽ എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച കളത്തറ ഏലാ റോഡിന്റെ സംരക്ഷണഭിത്തിയും, അപ്പ്രോച്ച് റോഡിൻ്റെയും ഉദ്ഘാടനം അഡ്വ.വി ജോയി എംഎൽഎ നിർവഹിച്ചു.ഏറെ നാളത്തെ പ്രദേശവാസികളുടെ ആവശ്യമായിരുന്നു പ്രസ്തുത പ്രവർത്തി.നാട്ടുകാരുടെ ഈ ആവശ്യം നടപ്പിലാക്കുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് എംഎൽഎ കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സൂര്യ, വൈസ് പ്രസിഡൻറ് ലൈജു രാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബെന്നി, ഗ്രാമപഞ്ചായത്തംഗം സലീന കമാൽ, ശ്രീധരൻ കുമാർ, എം ഇക്ബാൽ, സബീർ, ഷൈൻ തുടങ്ങിയവർ പങ്കെടുത്തു.













