വിഷൻ 2031'സെമിനാറുകൾക്ക് തുടക്കമായി; ആദ്യ സെമിനാർ തൃശൂരിൽ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു

Keralanewsmedia

വിഷൻ 2031'സെമിനാറുകൾക്ക് തുടക്കമായി; ആദ്യ സെമിനാർ തൃശൂരിൽ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു

വിഷൻ 2031'സെമിനാറുകൾക്ക് തുടക്കമായി; ആദ്യ സെമിനാർ തൃശൂരിൽ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു

തൃശൂർ : കേരള സംസ്ഥാനം രൂപീകൃതമായതിന്റെ 75-ാം വാർഷികമായ 2031-ൽ കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള വിവിധ വകുപ്പുകൾ സംഘടിപ്പിക്കുന്ന 'വിഷൻ 2031' സംസ്ഥാനതല സെമിനാറുകൾക്ക് തുടക്കമായി. സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 3ന് നടന്ന ആദ്യ സെമിനാർ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു തൃശൂരിൽ ഉദ്ഘാഘാടനം ചെയ്തു.സാമൂഹ്യനീതി വകുപ്പിൻ്റെ കഴിഞ്ഞ ഒമ്പത് വർഷത്തെ പ്രവർത്തനങ്ങൾ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള അവതരിപ്പിച്ചു. തുടർന്ന് മന്ത്രി 'വിഷൻ 2031' കരട് നയരേഖ സമർപ്പിച്ചു. വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ മന്ത്രിയും അമരവിള രാമകൃഷ്ണൻ, ശീതൾ ശ്യാം, കണ്മണി എന്നിവരും ചേർന്ന് പ്രകാശനം ചെയ്തു. ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കായി നടപ്പാക്കുന്ന 'അൻപ്' ക്യാമ്പയിനിന്റെ ലോഗോ പ്രകാശനവും നടന്നു. ക്യാമ്പയിൻ തീം സോങ്ങിന്റെ വരികൾ പ്രശസ്‌ത കവി റഫീഖ് അഹമ്മദാണ് എഴുതിയത്.

ഗാനത്തിന്റെ ആശയം നൽകിയത് ഗോപാൽ മേനോൻ ആണ്.സാമൂഹ്യനീതി വകുപ്പിൻ്റെ കഴിഞ്ഞ ഒമ്പത് വർഷത്തെ പ്രവർത്തനങ്ങൾ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള അവതരിപ്പിച്ചു. തുടർന്ന് മന്ത്രി 'വിഷൻ 2031' കരട് നയരേഖ സമർപ്പിച്ചു. വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ മന്ത്രിയും അമരവിള രാമകൃഷ്ണൻ, ശീതൾ ശ്യാം, കണ്മണി എന്നിവരും ചേർന്ന് പ്രകാശനം ചെയ്തു. ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കായി നടപ്പാക്കുന്ന 'അൻപ്' ക്യാമ്പയിനിന്റെ ലോഗോ പ്രകാശനവും നടന്നു. ക്യാമ്പയിൻ തീം സോങ്ങിന്റെ വരികൾ പ്രശസ്‌ത കവി റഫീഖ് അഹമ്മദാണ് എഴുതിയത്.

ഗാനത്തിന്റെ ആശയം നൽകിയത് ഗോപാൽ മേനോൻ ആണ്.സെമിനാറിന്റെ ഭാഗമായി ഭിന്നശേഷി സൗഹൃദ കേരളം, വയോജനക്ഷേമം, ലിംഗനീതി, വിദ്യാഭ്യാസ-ക്ഷേമ സ്ഥാപനങ്ങളുടെ പ്രവർത്തനം, പ്രൊബേഷൻ സംവിധാനം എന്നീ അഞ്ച് വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടന്നു. ഇതിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ കൂടി ഉൾക്കൊണ്ടാകും 'വിഷൻ 2031' അന്തിമ നയരേഖയ്ക്ക് രൂപം നൽകുക.കെ കെ രാമചന്ദ്രൻ എംഎൽഎ, സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ഡോക്ടർ മിഥുൻ പ്രേംരാജ്, വയോജന കമ്മീഷണർ അഡ്വ. കെ സോമപ്രസാദ്, സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ഡോ. പി.ടി. ബാബുരാജ്, ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. എം. വി. ജയഡാളി, സാമൂഹ്യനീതി വകുപ്പ് മുൻ ഡയറക്ടർ ജിതേന്ദ്രൻ, പ്ലാനിങ് ബോർഡ് മുൻ അംഗം ജി. വിജയരാഘവൻ, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർപേഴ്സൺ അലി അബ്ദുള്ള, എൻ.പി.ആർ.ഡി ജനറൽ സെക്രട്ടറി വി മുരളീധരൻ, ആക്ടിവിസ്റ്റും എഴുത്തുകാരിയുമായവിജയരാജമല്ലിക ഉൾപ്പെടെ ആയിരത്തോളം പേർ പരിപാടിയിൽ പങ്കെടുത്തു.