മുടിവളർച്ചയ്ക്ക് സവാള നീര്

Keralanewsmedia

മുടിവളർച്ചയ്ക്ക് സവാള നീര്

 മുടിവളർച്ചയ്ക്ക് സവാള നീര്

 സവാള നീര് മുടിവളർച്ചയ്ക്കും മുടികൊഴിച്ചിൽ തടയാനും സഹായിക്കുന്ന ഒരു പ്രതിവിധിയാണ്, കാരണം ഇതിൽ മുടിവളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ സൾഫറും, ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. സവാള നീര് നേരിട്ട് തലയോട്ടിയിൽ പുരട്ടുകയോ വെളിച്ചെണ്ണ പോലുള്ള എണ്ണകളുമായി ചേർത്തോ ഉപയോഗിക്കാം. ശേഷം മിനിറ്റുകൾ കഴിഞ്ഞ് കഴുകി കളയുക.ഒരു സവാള ചെറിയ കഷണങ്ങളാക്കി മുറിച്ച്, മിക്സിയിൽ നന്നായി അരച്ചെടുക്കുക. ശേഷം ഇതിൽ നിന്ന് നീര് അരിച്ച് എടുക്കണം.

വൃത്തിയാക്കിയ തലയോട്ടിയുടെയും മുടിയുടെയും ഭാഗങ്ങളിൽ വിരൽ തുമ്പുകൾ ഉപയോഗിച്ച് ഈ നീര് പുരട്ടുക. മൃദുവായി വൃത്താകൃതിയിൽ തലയോട്ടിയിൽ മസാജ് ചെയ്യുക. ഏകദേശം 20 മുതൽ 30 മിനിറ്റ് വരെ ഈ നീര് തലയിൽ പുരട്ടി വയ്ക്കുക. വീര്യം കുറഞ്ഞ ഒരു ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകി വൃത്തിയാക്കുക.