*50 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ അവതരിപ്പിച്ച് ചാത്തന്നൂർ വികസന സദസ്സ്* 

Keralanewsmedia

*50 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ അവതരിപ്പിച്ച് ചാത്തന്നൂർ വികസന സദസ്സ്* 

*50 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ അവതരിപ്പിച്ച് ചാത്തന്നൂർ വികസന സദസ്സ്* 

50 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ അവതരിപ്പിച്ച് ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിൻ്റെ വികസന സദസ്സ്. ചാത്തന്നൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ജി.എസ് ജയലാൽ എം.എൽ.എ സദസ്സ് ഉദ്ഘാടനം ചെയ്തു. 

ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ചന്ദ്രകുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീജ ഹരീഷ് മുഖ്യപ്രഭാഷണം നടത്തി. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ ശ്രീകുമാർ കില റിസോഴ്സ്പേഴ്‌സണും കവിയുമായ ചാത്തന്നൂർ വിജയനാഥ്, ഹരിത കർമസേനാംഗങ്ങൾ എന്നിവരെ ആദരിച്ചു.

ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മാരക രോഗങ്ങൾ വരെ കണ്ടെത്തുന്ന ഹോർമോൺ അനലൈസർ ലഭ്യമാക്കി. കുടുംബാരോഗ്യ കേന്ദ്രത്തെ ദേശീയ അംഗീകാരത്തിലേക്കെത്തിക്കുന്ന പ്രവർത്തനങ്ങൾ, ഹോമിയോ ഡിസ്‌പെൻസറിയുടെ ആധുനിക കെട്ടിടനിർമാണത്തിന് ഭൂമി കണ്ടെത്തൽ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ആരോഗ്യമേഖലയിൽ നടപ്പാക്കി. ജില്ലയിൽ പൊതുഗതാഗതത്തിന് ആദ്യമായി ഗ്രാമവണ്ടി നടപ്പാക്കിയ ഗ്രാമപഞ്ചായത്തെന്ന നേട്ടവും സ്വന്തമാക്കി. കായിക ഗ്രാമം പദ്ധതി വഴി വിദ്യാർഥികൾക്ക് വോളിബോൾ പരിശീലനം നൽകി മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രാപ്തരാക്കി. ബഡ്‌സ് സ്കൂളിൻ്റെ നിർമാണം, മൃഗാശുപത്രി നിർമിക്കുന്നതിന് 35 സെൻ്റ് ഭൂമി വാങ്ങി, അജൈവ മാലിന്യം സാംസ്‌ക്കരിച്ച് വളമാക്കി മാറ്റുന്നതിനത്തിനുള്ള പ്ലാന്റിന്റെ നിർമാണം പുരോഗമിക്കുന്നു. ഡിജിറ്റൽ ഗ്രാമപഞ്ചായത്തെന്ന നേട്ടം സ്വന്തമാക്കി. ചാത്തന്നൂർ സർക്കാർ എൽപിഎസ്, കൊയ്പള്ളി സർക്കാർ എൽ പി എസ്, ഇടനാട് സർക്കാർ എൽപിഎസ് എന്നീ സ്കൂളുകളിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി. പഞ്ചായത്തിലെ എയ്ഡഡ് സ്കൂളുകളിൽ പാചകപ്പുര, ടോയ്ലറ്റ് ബ്ലോക്ക്, കമ്പ്യൂട്ടറുകൾ എന്നിവ വാങ്ങി നൽകി. വയോജനസംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വയോജന സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചു. 

പഞ്ചായത്തിലെ 18 വാർഡിലും 39 ക്യാമറകൾ സ്ഥാപിച്ചു. 28 അംഗനവാടികളും സ്മാർട്ടാക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ജലജീവന്‍ പദ്ധതി, ദാഹനീർ ചാത്തന്നൂർ തുടങ്ങിയ പദ്ധതികളിലൂടെ 99 ശതമാനം പ്രദേശങ്ങളിലും വെള്ളം എത്തിച്ചു. കഴിഞ്ഞ അഞ്ചുവർഷ കാലയളവിൽ ലൈഫ് ഭവന പദ്ധതി വഴി 139 പേർക്ക് വീട് നിർമ്മിച്ചു നൽകി. 65 പേർക്ക് വീടും വസ്തുവും നൽകി. പഞ്ചായത്തിലെ 90 ശതമാനം റോഡുകളും ബി.എം- ബി.സി നിലവാരത്തിൽ ഉയർത്തിയതായും വികസനസദസിൽ വ്യക്തമാക്കി.

വികസന നേട്ടങ്ങളുടെ ഓപ്പൺ ഫോറം അവതരണവും കെ- സ്മാർട്ട് ക്ലിനിക്ക് ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു.

സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങൾ കില റിസോഴ്‌സ് പേഴ്സൺ ചാത്തന്നൂർ വിജയനാഥ് അവതരിപ്പിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ സന്ദേശം, ഗ്രാമപഞ്ചായത്തിന്റെ നേട്ടങ്ങൾ എന്നിവ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ ബിജു കുമാർ അവതരിപ്പിച്ചു. ചർച്ചയിൽ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ആർ സജീവ് കുമാർ മോഡറേറ്ററായി. ടൂറിസം വികസനം, ഇലക്ട്രോണിക് മാലിന്യസംസ്കരണ സംവിധാനം, വഴിയോര കച്ചവടക്കാർക്ക് വിപണന കേന്ദ്രം, കായിക വികസനം തുടങ്ങിയ ആവശ്യങ്ങളാണ് ഓപ്പൺ ഫോറത്തിലുന്നയിച്ചത്. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വിജയ് മാത്യു ക്രോഡീകരണത്തിന് നേതൃത്വം നൽകി.

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിർമല വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എൻ. ശർമ, ആർ. സജീവ് കുമാർ, കെ ഇന്ദിര, സജീന നജീം, ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി അജയൻ, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ മഹേശ്വരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റ്റി. ദിജു, ഷൈനി ജോയ്, സിന്ധു ഉദയൻ, ലീലാമ്മ ചാക്കോ, ഷീബാ മധു, സിഡിഎസ് ചെയർപേഴ്സൺ ബി.ലൈല തുടങ്ങിയവർ പങ്കെടുത്തു.

 *തൊടിയൂർ ഇനി അതിദരിദ്രരില്ലാത്ത പഞ്ചായത്ത്*

തൊടിയൂർ ഗ്രാമപ്പഞ്ചായത്തിനെ അതിദാരിദ്ര്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. തൊടിയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ പ്രഖ്യാപനം നടത്തി.

പഞ്ചായത്തിന്റെ അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ട 37 പേർക്ക് മാസംതോറും ഭക്ഷ്യധാന്യക്കിറ്റ് നൽകുന്നു. ഉജ്ജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി 4,70,000 രൂപ ചെലവഴിച്ച് 10 പേർക്ക് ഉപജീവനമാർഗമായി ആട്, പോത്ത്, പെട്ടിക്കട തുടങ്ങിയവ ലഭ്യമാക്കി. ഭൂരഹിതരായ രണ്ടുപേർക്ക് ഭൂമി വാങ്ങിയും ഭവനരഹിതരായ അഞ്ച് പേരിൽ നാലു പേർക്കും വീട് നിർമിച്ച് നൽകി. അഞ്ചാമത്തെ വീടിന്റെ നിർമാണം പുരോഗമിക്കുന്നു. 

തൊടിയൂർ ഗ്രാമപഞ്ചായത്ത്‌

വൈസ് പ്രസിഡന്റ്‌ വിജയൻ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ ഷാനിമോൾ പുത്തൻവീട്ടിൽ, ഷബ്‌ന ജവാദ്, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ബിന്ദു രാമചന്ദ്രൻ,

സി.ഒ.കണ്ണൻ, കെ.ധർമദാസ്‌,

പി.ജി.അനിൽകുമാർ, തൊടിയൂർ വിജയകുമാർ, സെക്രട്ടറി സി.രാജേന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി കെ.കെ. സുനിത തുടങ്ങിയവർ പങ്കെടുത്തു.