മുൻ എംഎൽഎയും സിപിഎം നേതാവുമായ ബാബു എം പാലിശ്ശേരിയുടെനിര്യാണത്തിൽസിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  അനുശോചിച്ചു

Keralanewsmedia

മുൻ എംഎൽഎയും സിപിഎം നേതാവുമായ ബാബു എം പാലിശ്ശേരിയുടെനിര്യാണത്തിൽസിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  അനുശോചിച്ചു

മുൻ എംഎൽഎയും സിപിഎം നേതാവുമായ ബാബു എം പാലിശ്ശേരിയുടെനിര്യാണത്തിൽസിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  അനുശോചിച്ചു.

യുവജന സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന ബാബു എം  പാലിശ്ശേരി തൃശൂർ ജില്ലയിൽ പാർട്ടിയുടെ കരുത്തുറ്റ മുഖമായിരുന്നു. സമരസംഘടനാ പ്രവർത്തനങ്ങൾക്ക് ധീരമായ നേതൃത്വം നൽകിയ ബാബു എം പാലിശ്ശേരി ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗമായി ഒട്ടേറെ സമരങ്ങൾ നയിച്ചു. പാർട്ടി ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളിൽ തൃശൂരിലെ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ചു. പാർട്ടിയുടെ വളർച്ചയ്ക്കായി  അക്ഷീണം പ്രയത്നിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിച്ച ജനകീയനായ നേതാവിനെയാണ് നഷ്ടമായിരിക്കുന്നതെന്നും

ജനകീയ വിഷയങ്ങൾ നീയമ സഭയിൽ അവതരിപ്പിക്കുന്നതിൽ പ്രതേക ശ്രദ്ധ പുലർത്തിയ സാമാജികൻ കൂടി ആയിരുന്നു എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.