*ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു*

Keralanewsmedia

*ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു*

ഐ പി ആര്‍ ഡി  

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*

*തിരുവനന്തപുരം*

*വാര്‍ത്താക്കുറിപ്പ്* 

17 ഒക്ടോബർ 2025

*ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു*

ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വികസന സദസ്സ് പഞ്ചായത്ത് പ്രസിഡൻ്റ് എസ് . ശശികല ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ചുവർഷത്തെ പഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ ജനങ്ങൾക്ക് മുമ്പിൽ ചർച്ച ചെയ്തായിരുന്നു വികസന സദസ്സ് സംഘടിപ്പിച്ചത്. 

ചെറുന്നിയൂർ പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വികസന സദസ്സിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോജ് എം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു