ഇലകമൺ കായൽപുറത്തിന് ഒരു പൊൻതൂവൽ അഡ്വ. വി. ജോയി എം. എൽ. എ
സജീവ് ഗോപാലൻ
വർക്കല കായൽപുറം ഗവ. ഡബ്ല്യൂ.എൽ.പി.സ്കൂൾ പുതിയ മന്ദിരം നാളെ ഉദ്ഘാടനം ചെയ്യും.
വർക്കല: വർക്കല നിയോജകമണ്ഡലത്തിൽ ഇലകമൺ ഗ്രാമപഞ്ചായത്തിലെ ഗവ. ഡബ്ല്യൂ.എൽ.പി.എസ്കായൽപുറം സ്കൂളിന് പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 19 ഞായറാഴ്ച രാവിലെ 9.30 ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി .വി .ശിവൻകുട്ടി നിർവഹിക്കുമെന്ന് അഡ്വ.വി.ജോയി എംഎൽഎ അറിയിച്ചു. എംഎൽഎയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായാണ് പ്രസ്തുത സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് തുക അനുവദിച്ചത്.ഒരു കോടി രൂപ വിനിയോഗിച്ചാണ് അത്യാധുനിക സംവിധാനത്തോടുകൂടിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.ഏറെ നാളത്തെ ആവശ്യമായിരുന്നു ഈ സ്കൂളിന് പുതിയ മന്ദിരം എന്നത്.ഇതിലൂടെ ഒരുപാട് നാളത്തെ കാത്തിരിപ്പിനാണ് വിരാമം കുറിക്കുന്നത്.ഇരുനിലകളിലായി നാല് ക്ലാസ് റൂം, സ്റ്റെയർ റൂം, ടവർ റൂം ഉൾപ്പെടെ 3050 sqft ലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ചടങ്ങിൽ മറ്റു ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
അഡ്വ:ജോയി. എം. എൽ. എ യുടെ പ്രതികരണം
1965 ലാണ് ഈ വിദ്യാലയം ഹരിജൻ ക്ഷേമ വകുപ്പിന്റെ കീഴിൽ സ്ഥാപിക്കപ്പെട്ടത്.1975ൽ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുകയും ചെയ്തു.ആരംഭ ഘട്ടം മുതൽ 1998 വരെ ഓരോ ഡിവിഷനിലും ഉള്ള കുട്ടികൾ ഇവിടെ ഉണ്ടായിരുന്നു.പിൽക്കാലത്ത് കുട്ടികളുടെ എണ്ണത്തിൽ ക്രമാതീതമായ കുറവ് സംഭവിച്ചു.2016 ൽ ഞാൻ നിയമസഭാംഗമായി വരുമ്പോൾ ഈ സ്കൂൾ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു.വളരെയധികം പരിമിതികൾ ഈ സ്കൂളിന് ഉണ്ടായിരുന്നു.അതാണ് ഈ സ്കൂളിൽ വിദ്യാർഥികളുടെ എണ്ണത്തിലെ കുറവ് വരുന്നതിന് കാരണമെന്ന് മനസ്സിലാക്കി.അതു പരിഹരിക്കുന്നതിനായി അടിയന്തര ഇടപെടൽ നടത്തുകയുണ്ടായി.പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഒരു കോടി രൂപ അനുവദിക്കുകയും ചെയ്തു.അതുകൂടാതെ മറ്റൊരു സുപ്രധാന ഇടപെടൽ നടത്തുന്നതിനും സാധിച്ചു.സ്കൂളിൻറെ ആദ്യകാല പേര് വേടർകുന്ന് ഗവ. എൽപിഎസ് എന്നായിരുന്നു. ആ പേര് 2020ല്‍ കേരള ഗവൺമെൻ്റ് ഗവ.ഡബ്ലൂ.എൽ.പി.എസ് കായൽപ്പുറം എന്നാക്കി മാറ്റുന്നതിനും സാധിച്ചു. ഈ ഉദ്ഘാടന വേളയിൽ വളരെയധികം സന്തോഷത്തോടുകൂടിയാണ് ഞാൻ നിൽക്കുന്നത്.ഈ സ്കൂളിന് ഇനിയും കൂടുതൽ പുരോഗതി ഉണ്ടാകട്ടെ എന്നും ആശിക്കുന്നു.
അഡ്വ.വി.ജോയി .MLA.













