*12 ആധുനിക അങ്കണവാടികൾ നിർമിക്കും: മന്ത്രി കെ എൻ ബാലഗോപാൽ*
Keralanewsmedia
*12 ആധുനിക അങ്കണവാടികൾ നിർമിക്കും: മന്ത്രി കെ എൻ ബാലഗോപാൽ*
കൊട്ടാരക്കരയിൽ 12 പുതിയ അംഗനവാടികൾ നിർമിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ഈയ്യംകുന്ന് മുട്ടമ്പലം നാലാം നമ്പർ അംഗനവാടിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഐ സി ഡി എസ് സൂപ്പർവൈസർമാർക്ക് പുതിയ മൊബൈൽ ഫോണുകൾ ലഭ്യമാക്കാൻ 30 കോടി അനുവദിച്ചു. അംഗനവാടി പ്രവർത്തകരുടെ സേവന വേതന വ്യവസ്ഥകൾ മെച്ചപ്പെട്ടു. കൊട്ടാരക്കരയിൽ പുതുതായി ആരംഭിച്ച നഴ്സിംഗ്, ഐ എച്ച് ആർ ഡി കോളജുകൾ മികച്ച നിലയിൽ പ്രവർത്തിക്കുന്നു. വിഴിഞ്ഞം തുറമുഖ വികസനവുമായി ബന്ധപ്പെട്ട് ഐ ടി ഉൾപ്പെടെയുള്ള സാങ്കേതിക മേഖലകളിൽ പുതിയ സംരംഭങ്ങൾ ഉയരും. ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര നഗരത്തിൽ സ്ഥലമെറ്റെടുപ്പ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൊട്ടാരക്കര നഗരസഭാ ചെയർമാൻ കെ ഉണ്ണികൃഷ്ണമേനോൻ അധ്യക്ഷനായി. നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജേക്കബ് വർഗീസ് വടക്കടത്ത്, സി.ഡി.പി.ഒ ശ്രീജ, ഐ സി ഡി എസ് സൂപ്പർവൈസർ എൽസമ്മ ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.













