*സീനിയർ വിഭാഗത്തിൽ വേഗതാരങ്ങളായി അനൂപും ഷൈനിയും

Keralanewsmedia

*സീനിയർ വിഭാഗത്തിൽ വേഗതാരങ്ങളായി അനൂപും ഷൈനിയും

ഐ പി ആര്‍ ഡി  

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*

*തിരുവനന്തപുരം*

*വാര്‍ത്താക്കുറിപ്പ്* 

18 ഒക്ടോബർ 2025

*സീനിയർ വിഭാഗത്തിൽ വേഗതാരങ്ങളായി അനൂപും ഷൈനിയും*

 ഏട്ടാമത് കളിക്കളം കായികമേളയുടെ സീനിയർ വിഭാഗത്തിൽ വേഗമേറിയ താരങ്ങളായി അനൂപും ഷൈനിയും.

എം ആർ എസ് കണിയാംപറ്റയിലെ വിദ്യാർത്ഥിനിയാണ് ഷൈനി. ടി.ഡി.ഒ മാനന്തവാടിയുടെ ഭാഗമായാ 

ണ് അനൂപ് മേളയിലെത്തിയത്.  

പ്ലസ് വൺ വിദ്യാർത്ഥിയായ  

അനൂപ് 11.18 സെക്കൻഡിൽ ഓടി യെത്തിയാണ്

സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയത്. 

 വിജയം നൽകുന്ന ആത്മവിശ്വാസം സംസ്ഥാന കായിക മേളയിൽ സ്വർണ മെഡൽ നേടാൻ പ്രചോദനമാകുമെന്നും അനൂപ് പറഞ്ഞു.

പ്ലസ്ടു വിദ്യാർത്ഥിനി യായ ഷൈനി സി.എസ് 14.06 സെക്കൻഡിലാണ് മേളയുടെ തിളക്കമേറിയ താരമായത്.

വളരെ നാളുകളായി വേഗതയുടെ താരമാകാനുള്ള തയാറെടുപ്പിലാണെന്നും ഈ വിജയം അതിയായ സന്തോഷം നൽകുന്നുവെന്നും ഷൈനി പറഞ്ഞു.