തമ്പാനൂരിൽ തോക്ക് ചൂണ്ടി ഭീഷണി: ഒരാള്‍ പിടിയില്‍

Keralanewsmedia

തമ്പാനൂരിൽ തോക്ക് ചൂണ്ടി ഭീഷണി: ഒരാള്‍ പിടിയില്‍

തിരുവനന്തപുരം :തമ്പാനൂരിൽ തോക്ക് ചൂണ്ടി ഭീഷണി നടത്തിയ ഒരാൾ പിടിയിൽ. വള്ളക്കടവ് സ്വദേശിയായ ടാറ്റൂ ആർട്ടിസ്റ്റ് റോബിൻ ജോൺസനാണ് പൊലീസിന്റെ പിടിയിലായത്. വാക്കുതർക്കത്തിനൊടുവിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പിസ്റ്റലിൽ തിരയുണ്ടായിരുന്നതിനാൽ ഭയാന്തരീക്ഷം സൃഷ്ടിക്കാൻ ഇടയായി.

തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. റോബിൻ സഞ്ചരിച്ച കാർ ബൈക്കിലും ഓട്ടോയിലും ഇടിച്ചിരുന്നു. ഇതേത്തുടർന്നുണ്ടായ തർക്കമാണ് പിസ്റ്റൾ ചൂണ്ടുന്നതിലേക്ക് നയിച്ചത്. മൂന്ന് തിരകളാണ് പിസ്റ്റളിലുണ്ടായിരുന്നത്. സംഭവത്തിൽ പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണ്.