വാമനപുരം മണ്ഡലത്തിൽ93.46 ലക്ഷം രൂപയുടെ പ്രവർത്തികൾക്ക് അനുമതി.
റിപ്പോർട്ട് :ബിജു കൊപ്പം
വാമനപുരം മണ്ഡലത്തിൽ93.46 ലക്ഷം രൂപയുടെ പ്രവർത്തികൾക്ക് അനുമതി.
വെഞ്ഞാറമൂട്:വാമനപുരം മണ്ഡലം എം എൽ എ യുടെ പ്രത്യേക വികസന പദ്ധതി പ്രകാരം 93.46 ലക്ഷം രൂപയുടെ വിവിധ പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി ഡി.കെ മുരളി എം എൽ എ അറിയിച്ചു. വെഞ്ഞാറമൂട് കൊക്കോട്ടുകോണം റോഡ് കോൺക്രീറ്റ് (25 ലക്ഷം), കല്ലറ പഞ്ചായത്തിലെ അരുവിപ്പുറം ക്ഷേത്രം റോഡ് നവീകരണം (15 ലക്ഷം), പാങ്ങോട് പഞ്ചായത്തിലെ മാറനാട് - പുളിമൂട് റോഡ് നവീകരണം (20 ലക്ഷം), പെരിങ്ങമ്മല പഞ്ചായത്തിലെ പി.എസ് ദിവാകരൻ നായർ ഗ്രന്ഥശാല കെട്ടിട നിർമ്മാണം ( 15 ലക്ഷം), അരയക്കുന്ന് മസ്ജിദ് റോഡിൽ കലുങ്ക് നിർമ്മാണം (10 ലക്ഷം), നന്ദിയോട് വട്ടപ്പൻകാട് വി.വി അജിത് മെമ്മോറിയൽ ഗ്രന്ഥശാല റൂഫിംഗ് നിർമ്മാണം (3 ലക്ഷം), തെള്ളിക്കച്ചാൽ,പാലത്തറ, പെരിങ്ങമ്മല ക്ഷീരസംഘങ്ങൾക്ക് മിൽക്ക് ടെസ്റ്റിംഗ് ഉപകരങ്ങൾ വാങ്ങൽ (5.46 ലക്ഷം) എന്നിവയ്ക്കാണ് ജില്ലാ കളക്ടറുടെ ഭരണാനുമതി ലഭിച്ചത്.പ്രവൃത്തികളുടെ ടെണ്ടർ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് എം.എൽ എ അറിയിച്ചു.
-













