ഹൈദരാബാദിൽ ബസിന് തീപിടിച്ച് 25 പേർ മരിച്ചു വൻ ദുരന്തം.
റിപ്പോർട്ട് :സജീവ് ഗോപാലൻ
ഹൈദരാബാദിൽ ബസിന് തീപിടിച്ച് വൻ ദുരന്തം.
25പേർ മരിച്ചു. ബസ് പൂർണമായി കത്തി നശിച്ചു. 17 പേരെ രക്ഷപ്പെടുത്തി
ബെംഗളൂരു: ഹൈദരാബാദിലെ
കർണൂലിൽ ബസിന് തീപിടിച്ച് വൻ ദുരന്തം. 25 പേർ മരിച്ചു.42 യാത്രക്കാരും ആയി പോയ ബസ് ആണ്. തീ പിടിച്ചത്. 17 പേരെ രക്ഷപ്പെടുത്തി.ബെംഗളൂരു- ഹൈദരാബാദ് ഹൈവേയിൽ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്.
ബെംഗളൂരു-ഹൈദരാബാദ് സ്വകാര്യ വോൾവോ ബസിനാണ് തീ കത്തിപിടിച്ചത്. ജില്ലയിലെ ചിന്നേറ്റ കൂർ ഗ്രാമം കടക്കുന്നതിനിടെ മോട്ടോർ ബൈക്കും ആയി കൂട്ടിയിടിച്ചാണ് അപകടം. ബസ്തീ പിടിത്തത്തിൽ ബസ് പൂർണമായി കത്തി നശിച്ചു.
കർണൂൽ പട്ടണത്തിൽ നിന്ന് 20 കിലോ മീറ്റർ അകലെയുള്ള ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലർച്ചെ 3.30 ഓടെയാണ് അപകടം ഉണ്ടായത്.കാവേരി ട്രാവൽസ് എന്ന വോൾവോ ബസിനാണ് കത്തിപിടിച്ചത്. അപകടം ഉണ്ടായി മിനിറ്റുകൾക്കകം ബസ് പൂർണമായും കത്തിനശിച്ചു.
ബസിൽ 42 യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. തീ പടർന്നതോടെ 12 പേർ ജനാലകൾ തകർത്ത് ചാടി രക്ഷപ്പെട്ടു.
അപകടമറിഞ്ഞെത്തിയ നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചു. അഗ്‌നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയപ്പോഴേക്കും ബസ് പൂർണ്ണമായും കത്തിനശിച്ചു.പരിക്കേറ്റവരെ കർണൂൽ ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിന്റെ ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടെന്ന് റിപ്പോർട്ട്.













