അമ്മയുടെ സംസ്കാരത്തിനിടെ മകൻ കുഴഞ്ഞുവീണു മരിച്ചു

Keralanewsmedia

അമ്മയുടെ സംസ്കാരത്തിനിടെ മകൻ കുഴഞ്ഞുവീണു മരിച്ചു

അമ്മയുടെ സംസ്കാരത്തിനിടെ മകൻ കുഴഞ്ഞുവീണു മരിച്ചു

 പൂമാല: അമ്മയുടെ സംസ്കാരത്തിനിടെ മകൻ കുഴഞ്ഞു വീണു മരിച്ചു. പൂമാല മേത്തൊട്ടി ഇയ്യാത്ത് പരേതനായ തങ്കപ്പന്റെ മകൻ ലാലി (ഷിനോബ് - 40) ആണ് മരിച്ചത്.മാതാവ് ഇന്ദിരാ തങ്കപ്പൻ (73 ) ബുധനാഴ്ച നിര്യാതയായിരുന്നു. സംസ്കാരം വീട്ടുവളപ്പിൽ നടക്കുന്നതിനിടയിൽ വ്യാഴാഴ്‌ച 12ന് മകൻ ഷിനോബ് കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അവിവാഹിതനായിരുന്നു. ഇലക്ട്രിക്ക് ജോലിയായിരുന്നു.

മാതാവും ഷിനോബും മാത്രമാണ് മെത്തോട്ടിയിലെ വീട്ടിൽ താമസിച്ചിരുന്നത്. ഷിനോമ്പിന്റെ സംസ്കാരവുംനടത്തി.സഹോദരങ്ങൾ: രജനി നന്ദകുമാർ, സജിനി സുരേഷ്, ഷിനി.