മറയൂരിൽ വിനോദസഞ്ചാ രികളും ജീപ്പ് ഡ്രൈവർമാ രും തമ്മിൽ സംഘർഷം; 21 പേർക്ക് പരിക്കേറ്റു
Keralanewsmedia
മറയൂരിൽ വിനോദസഞ്ചാ രികളും ജീപ്പ് ഡ്രൈവർമാ രും തമ്മിൽ സംഘർഷം; 21 പേർക്ക് പരിക്കേറ്റു
ഇടുക്കി: മറയൂരിൽ തമിഴ്നാട്ടിൽ നി ന്നെത്തിയ വിനോദസഞ്ചാരികളും ജീ പ്പ് ഡ്രൈവർമാരും തമ്മിൽ സംഘർ ഷം. പതിനഞ്ച് സഞ്ചാരികൾക്കും ആ റ് ജീപ്പ് തൊഴിലാളികൾക്കും പരിക്കേ റ്റു. മറയൂരിന് സമീപം പയസ് നഗറിൽ വച്ചാണ് സംഭവം.തമിഴ്നാട് തിരുനെൽവേലിയിൽ നിന്നു മെത്തിയ സഞ്ചാരികളുടെ ടൂറിസ്റ്റ് ബ സ്സിന് പിന്നാലെ എത്തിയ ജീപ്പ് തുടർച്ച യായി ഹോൺ മുഴക്കി. ഇത് ചോദ്യം ചെയ്‌തതാണ് തർക്കത്തിനും സംഘർ ഷത്തിനും കാരണമായത്.
ജീപ്പ് തൊഴിലാളികൾ സംഘടിച്ചെത്തി ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തുകയും സഞ്ചാരികളെ ആക്രമിക്കുകയും ചെ യ്തു എന്നാണ് പരാതി. ടൂറിസ്റ്റ് ബസി ന്റെ ചില്ലുകളും ജീപ്പ് തൊഴിലാളികൾ അടിച്ചു തകർത്തു.
വിനോദസഞ്ചാരികളുടെ ആക്രമണ ത്തിൽ പരിക്കേറ്റ ആറ് ജീപ്പ് തൊഴിലാ ളികളും ചികിത്സയിലാണ്. മറയൂർ പൊലീസ് കേസെടുത്ത് അന്വേഷ.ണം ആരംഭിച്ചു.













