14 വർഷമായി മുടങ്ങി കിടക്കുന്ന KSRTC പെൻഷൻ പരിഷ്ക്കരിയ്ക്കാം എന്ന സർക്കാർ ഉറപ്പ് അടിയന്തിരമായി പരിഹരിയ്ക്കണമെന്ന് KSRTC പെൻഷനേഴ്സ് ഓർഗനൈസേഷൻ.
കോട്ടൂർ ജയചന്ദ്രൻ
KSRTC പെൻഷൻ 1350 , സാമൂഹ്യ ക്ഷേമ പെൻഷൻ 2000
തിരുവനന്തപുരം :14 വർഷമായി മുടങ്ങി കിടക്കുന്ന KSRTC പെൻഷൻ പരിഷ്ക്കരിയ്ക്കാം എന്ന സർക്കാർ ഉറപ്പ് അടിയന്തിരമായി പരിഹരിയ്ക്കണമെന്ന് KSRTC പെൻഷനേഴ്സ് ഓർഗനൈസേഷൻ.
KSRTC യിൽ 42000 പെൻഷൻകാരാണു ള്ളത്.
ജീവിതശൈലീ രോഗങ്ങൾ കൊണ്ട് ദുരിതമനുഭവിക്കുന്നവരാണേറെയും.
കിട്ടുന്ന പെൻഷൻ നിത്യ ചെലവ്കൾക്ക് പോലും തികയുന്നില്ല. 2022 ൽ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം വന്നപ്പോൾ കുടിശ്ശിക ക്ഷാമബത്ത ശമ്പളത്തിൽലയിപ്പിച്ചിരുന്നു. എന്നാൽ പെൻഷൻകാർക്ക് ക്ഷാമബത്ത ലയിപ്പിച്ചില്ല. മിനിമം പെൻഷൻ പോലും KSRTCയിലില്ല.1350 രൂപമാത്രം പെൻഷൻ വാങ്ങുന്ന നിരവധി പേരുണ്ട്. ക്ഷേമ പെൻഷൻ 2000 പ്രഖ്യാപിച്ചിരിക്കെയാണ് KSRTC യിലെ ഈ സ്ഥിതി. വെള്ള റേഷൻ കാർഡായ തിനാൽ റേഷൻ സാധനങ്ങൾ പോലും കിട്ടുന്നില്ല.
കഴിഞ്ഞ 7 വർഷമായി ഉത്സവബത്തയും ഇല്ല. മറ്റെല്ലാ പെൻഷൻകാർക്കും 1000 രൂപ ഉത്സവബത്ത നൽകിയപ്പോൾ KSRTC പെൻഷൻകാരെ അവഗണിച്ചു. മെഡിക്കൽ ഇൻഷ്വറൻസും ഇല്ല. ഭൂരിഭാഗം പെൻഷൻകാരം 80 കഴിഞ്ഞവരാണ്. മക്കളുടെ വിവാഹത്തിനും, പഠനത്തിനും ലോണെടുത്ത പെൻഷൻകാർ നിത്യ ചെലവ്കൾക്ക് പോലും ബുദ്ധിമുട്ടുന്നു. പെൻഷൻകാരുടെ പ്രശ്നങ്ങൾ പരിഹരിയ്ക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് 38 ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തു ഒടുവിൽ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് LDF കൺവീനറുടെ ഉറപ്പിൽ 38 ദിവസംകഴിഞ്ഞ് സമരം പിൻവലിച്ചു. ഇക്കഴിഞ്ഞ Sept: 23 ന് കോഴിക്കോട് നടന്ന KSRTEA സംസ്ഥാന സമ്മേളനത്തിൽ "പെൻഷൻ ഉടൻ പരിഹരിയ്ക്കണം " എന്ന തീരുമാനമെടുത്തു. സാധനങ്ങളുടെ വിലവർദ്ധനവ്കാരണം കിട്ടുന്നതുക തികയുന്നില്ലെന്ന് അവർ പറയുന്നു.
ഒക്ടോബർ 21 ന് തുടങ്ങിയ അനിശ്ചിതകാല സെക്രട്ടേറിയറ്റ് ധർണ്ണ 10-ാം ദിവസമായ ഇന്നും തുടരുന്നു. നവംബർ 1 കേരളപ്പിറവി ദിനത്തിൽ പ്രശ്നം പരിഹരിയ്ക്കുമെന്ന പ്രതീക്ഷയിലാണ് ട്രാൻസ്പോർട്ട് പെൻഷൻ കാർ'30-ാം തീയതിയിലെ ധർണ്ണ മലപ്പുറം ജില്ലാ സെക്രട്ടറി എ.പി. മൊയ്തീൻ കുട്ടി ഉത്ഘാടനം ചെയ്തു. സംസ്ഥാനസെക്രട്ടറി എ. മസ്താൻ ഖാൻ പങ്കെടുത്തു.













