കോട്ടൂർ സദാനന്ദൻ നായർ അന്തരിച്ചു
റിപ്പോർട്ട് :കോട്ടൂർ ജയചന്ദ്രൻ
കോട്ടൂർ സദാനന്ദൻ നായർ അന്തരിച്ചു.
കോട്ടൂർ കൃഷ്ണഗിരി സംഗീതാ ഭവനിൽ കെ. സദാനന്ദൻ നായർ (76) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ലീല. എസ്. നായരാണ് ഭാര്യ.കുറ്റിച്ചൽ പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ:
സംഗീത.എൽ.എസ് (ലെഫ്റ്റനൻ്റ് കേണൽ, ഇന്ത്യൻ ആർമി ), സജു. എസ്. നായർ (അസി: ഫോറസ്റ്റ് കൺസർവേറ്റർ ) , സരിത.എൽ.എസ്.
മരുമക്കൾ:
അനൂപ് ബിഷ്ട് ( ലെഫ്റ്റനൻ്റ് കേണൽ ഇന്ത്യൻ ആർമി ),പ്രിയ. എസ്. നായർ (ഹെഡ് അക്കൗണ്ടൻ്റ് - മോട്ടോർ വാഹനവകുപ്പ് ), ഷിബുകുമാർ. എം(കോൺട്രാക്ടർ)
സഞ്ചയനം:തിങ്കളാഴ്ച രാവിലെ : 8.30 ന്













