അവനവൻകടമ്പ പുരസ്‌കാരം കടമ്മനിട്ട വാസുദേവൻ പിള്ളയ്ക്ക്

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

അവനവൻകടമ്പ പുരസ്‌കാരം കടമ്മനിട്ട വാസുദേവൻ പിള്ളയ്ക്ക്

അവനവൻകടമ്പ പുരസ്‌കാരം കടമ്മനിട്ട വാസുദേവൻ പിള്ളയ്ക്ക്

തിരുവനന്തപുരം: ഈ വർഷത്തെ അവനവൻ കടമ്പ പുരസ്‌കാരം പ്രസിദ്ധ പടയണി ആചാര്യൻ പ്രൊഫ.കടമ്മനിട്ട വാസുദേവൻ പിള്ളയ്ക്ക്. അവനവൻ കടമ്പയുടെ അമ്പതാം വാർഷികത്തിലാണ് നാലാമത് അവനവവൻ കടമ്പ പുരസ്‌കാരം അദ്ദേഹത്തിന് ലഭിക്കുന്നത്. കാവാലം സംസ്‌കൃതി, കാവാലം സ്‌കൂൾ ഓഫ് മ്യൂസിക്, സെന്റർ ഫോർ ആർട്‌സ് ആൻഡ് കൾചറൽ സ്റ്റഡീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നവംബർ 8ന് തിരുവനന്തപുരം വെള്ളയമ്പലം വിസ്മയാസ് മാക്‌സ് കാമ്പസിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ അടൂർ ഗോപാലകൃഷ്ണൻ അവാർഡ് സമ്മാനിക്കുമെന്ന് സെക്രട്ടറി കാവാലം സജീവ് അറിയിച്ചു.