മാധ്യമ സംസ്കാരവും കേരളപ്പിറവിയും' സെമിനാർ: തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ കെ. ആൻസലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു

Keralanewsmedia

​തിരുവനന്തപുരം:ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്‌സ് കേരളയുടെ (IFWJ) ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന കേരളപ്പിറവി ദിനാഘോഷം കെ. ആൻസലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

​ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് എ.പി. ജിനൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, പ്രൊഫ. എം.ആർ. തമ്പാൻ മുഖ്യാതിഥിയായിരുന്നു. 'കേരളപ്പിറവിയും മാധ്യമ സംസ്കാരവും' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാറിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഡയറക്ടർ പി.വി. മുരുകൻ വിഷയം അവതരിപ്പിച്ചു. എം.എം. സുബൈർ ഉൾപ്പെടെയുള്ളവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പോളി വടക്കൻ സ്വാഗതം പറഞ്ഞു.

​മികച്ചവർക്ക് ആദരം

​വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. സത്യജിത് റായി ട്രസ്റ്റിൻ്റെ നല്ല സംവിധായകനുള്ള അവാർഡ് നേടിയ സുനിൽ ദത്ത് സുകുമാരൻ, വിദ്യാർത്ഥികളായ പൗൺണമി ഷിനുകുമാർ, മുഹമ്മദ് ഇർഫാൻ പി, അൽ റിസ്വാൻ, കൂടാതെ പത്മകുമാർ, ഷാനവാസ്, അഗസ്ത്യ എന്നിവർക്ക് കെ. ആൻസലൻ എം.എൽ.എ. ഉപഹാരങ്ങൾ നൽകി.

​പ്രസിദ്ധ സിനിമാ നടി അദീശ മോഹൻ ചടങ്ങിൽ പങ്കെടുത്തു. കൊച്ചിൻ സെവൻ ക്രിയേഷൻസിൻ്റെ മദ്ധ്യാഹ്ന മ്യൂസിക് ആൽബം പ്രകാശനം ചെയ്തു. സംസ്ഥാന സെക്രട്ടറി രാജൻ പൊഴിയൂർ നന്ദി രേഖപ്പെടുത്തി.