*ഉദ്ഘാടനം ചെയ്തു*
റിപ്പോർട്ട് :സജീവ് ഗോപാലൻ
*ഉദ്ഘാടനം ചെയ്തു*
വർക്കല :വെട്ടൂർ പഞ്ചായത്ത് കാര്യാലയത്തിൻ്റെ ഒന്നാം നിലയുടെ ഉദ്ഘാടനം അഡ്വ.വി.ജോയി.MLA നിർവഹിച്ചു.
എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചാണ് പ്രസ്തുത പ്രവർത്തി നിർവഹിച്ചിരിക്കുന്നത്. 2500 ചതുരശ്ര അടിയിൽ വിശാലമായ ഹാളിനുള്ളിൽ10 ക്യാബിനുകളും ഡൈനിങ് ഹാൾ, റിക്കോർഡ്റും, 2 ടോയ്ലറ്റുകൾ, യുപിഎസ് റും എന്നിവ ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽലാൽ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് സ്മിതാ സുന്ദരേശൻ,ജില്ലാ പഞ്ചായത്ത് അംഗം പ്രിയദർശിനി,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നാസിമുദ്ദീൻ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ സജിത, എമിലി സദാശിവൻ, ബിനു,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിൽ,കബീർ,ബിന്ദു,രമ്യ കപൂർ,സോമരാജൻ , താഹ ,ലൈല രഘുനാഥൻ,വിജയകുമാർ,നസീല,ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനൂപ്,അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജിജി, അസിസ്റ്റൻറ് എൻജിനീയർ അഞ്ചു തുടങ്ങിയവർ പങ്കെടുത്തു.













