മുൻ ദേവസ്വം ബോർഡ്‌ കമ്മീഷണർ വാസുവിനെ അറസ്റ്റ് ചെയ്യണം :അഖില തന്ത്രി പ്രചാരക് സഭ

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

മുൻ ദേവസ്വം ബോർഡ്‌ കമ്മീഷണർ വാസുവിനെ അറസ്റ്റ് ചെയ്യണം :അഖില തന്ത്രി പ്രചാരക് സഭ

തിരുവനന്തപുരം :മുൻ  ദേവസ്വം ബോർഡ് കമ്മീഷണറായിരുന്ന  വാസുവിനെ അറസ്റ്റ് ചെയ്യണമെന്ന്   

അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയർമാൻ എം.എസ്. ശ്രീരാജ്കൃഷ്ണൻ പോറ്റി പ്രസ്താവന യിൽ ആവശ്യപെട്ടു. വാസു

 കമ്മീഷണർ ആയിരുന്ന കാലയളവിലാണ് ശബരമലയിലെ     സ്വർണ്ണക്കൊള്ള നടന്നിരിക്കുന്നത് എന്ന് വ്യക്തം.കാരണം 2019 മാർച്ച്‌ 31 വരെ കമ്മീഷണർ പദവിയിൽ ഇരുന്ന് കൊണ്ട് സ്വർണ്ണപ്പാളി ചെമ്പായി എഴുതി ചേർക്കാൻ ശുപാർശ ചെയ്ത വാസുവിനെയാണ് ആദ്യം അറസ്റ്റ് ചെയ്ത് അന്വേഷണം നേരായ വഴിക്കാണ് എന്ന് കാണിക്കേണ്ടത്. കൂടാതെ ഇതുമായി ബന്ധപ്പെട്ട എല്ലാ ഉന്നതരെയും കണ്ടെത്തി വേണ്ട ശിക്ഷ കൊടുക്കുക ദേവന്റെ മുതൽ സംരക്ഷിക്കാൻ ഉത്തരവാദിത്വം ഉള്ള ഒരു ബോർഡും അതിലെ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ കൂട്ടക്കൊള്ള ഒരുവിധത്തിലും സമൂഹത്തിന് പൊറുക്കാൻ കഴിയാത്തത് തന്നെയാണ് ഇതിൽ ഉൾപ്പെട്ട ഒരാളെപ്പോലും ഒഴിവാക്കാതെ സ്വത്തുവകകൾ കണ്ടെത്തുകയും നിയമവ്യവസ്ഥയിൽ കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ നൽകിക്കൊണ്ട് കോടതി വിശ്വാസിസമൂഹത്തിന് മാതൃകയാവണമെന്നും അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയർമാൻ എം.എസ്. ശ്രീരാജ്കൃഷ്ണൻ പോറ്റി പ്രസ്താവനയിലൂടെ ആവിശ്യപ്പെട്ടു.