നാളത്തെ പഞ്ചായത്ത് : വികസന പത്രിക പ്രകാശനം ചെയ്തു.

റിപ്പോർട്ട്‌ :കോട്ടൂർ ജയചന്ദ്രൻ

നാളത്തെ പഞ്ചായത്ത് : വികസന പത്രിക പ്രകാശനം ചെയ്തു.
കോട്ടൂർ: വികസന പത്രിക പ്രകാശന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എ.മിനിഉത്ഘാടനം ചെയ്ത് സംസാരിക്കുന്നു.

നാളത്തെ പഞ്ചായത്ത് : വികസന പത്രിക പ്രകാശനം ചെയ്തു.

കോട്ടൂർ :കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന കേരളത്തിലെ ബ്ലോക്കുകളിൽ ഒരു പഞ്ചായത്തിനെ തിരഞ്ഞെടു ക്കുക എന്ന പ്രവർത്തനത്തിൻ്റെ ഭാഗമായി, കുറ്റിച്ചൽ പഞ്ചായത്തിൽ വരുംവർഷങ്ങളിൽ എന്ത് വികസന പ്രവർത്തനങ്ങൾ വേണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വികസന പത്രികയാണ് കുറ്റിച്ചൽ സാംസ്കാരിക നിലയത്തിൽ നടന്ന യോഗത്തിൽ പ്രകാശനം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. മണികണ്ഠന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ. കൃഷ്ണപിള്ള സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എ . മിനി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സുനിൽകുമാർ. എസ്. എൽ. വിഷയാവതരണം നടത്തി .രാജിത്ത്, കെ. ജി. ഹരികൃഷ്ണൻ, കെ. ഹരിലാൽ, വി. എൻ. അനീഷ് , കൈതക്കൽ ശശി, ഡോക്ടർ വി.എസ്. ജയകുമാർ, കോട്ടൂർ ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

കോട്ടൂർ: വികസന പത്രിക പ്രകാശന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എ.മിനിഉത്ഘാടനം ചെയ്ത് സംസാരിക്കുന്നു.