ശിശുദിനാഘോഷം നവംബര്‍ 14ന്*

Keralanewsmedia

ശിശുദിനാഘോഷം നവംബര്‍ 14ന്*

PRESS RELEASE 10/11/2025

*ശിശുദിനാഘോഷം നവംബര്‍ 14ന്*

*വിപുലപരിപാടികളോടെ ആഘോഷം*

ജില്ലയില്‍ ശിശുദിനാഘോഷം വിപുലമായി സംഘടിപ്പിക്കുമെന്ന് ചേമ്പറില്‍ ചേര്‍ന്ന സംഘാടകസമിതി യോഗത്തില്‍ അധ്യക്ഷനായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പങ്കാളിത്തം ഉറപ്പാക്കും. 14ന് രാവിലെ 8.30ന് ചിന്നക്കട ക്രേവന്‍ എല്‍ എം എസ് ഹൈസ്‌കൂളില്‍ ശിശുദിനറാലിക്ക് തുടക്കമാകും. റെയില്‍വേ സ്റ്റേഷന്‍ വഴി കൊല്ലം എസ് എന്‍ കോളേജില്‍ സമാപിക്കും. എസ് പി സി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, എന്‍ സി സി കേഡറ്റുകള്‍ അണിനിരക്കും. മികച്ചതായി തിരഞ്ഞെടുക്കുന്ന സ്‌കൂളിന് സമ്മാനം നല്‍കും.  

എസ് എന്‍ കോളേജില്‍ ശിശുദിന സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; പ്രസിഡന്റ് അധ്യക്ഷനുമാകും. 1300 കുട്ടികള്‍ പങ്കെടുക്കും. അടിയന്തര വൈദ്യസഹായം, ആംബുലന്‍സ് സേവനം എന്നിവ ഏര്‍പ്പെടുത്തും. കുടിവെള്ളം ഉറപ്പാക്കുന്നതിനും ഗതാഗത നിയന്ത്രണത്തിനും ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തി. നവംബര്‍ 12ന് മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ക്വിസ്മത്സരം നടത്തും; പ്രദര്‍ശനം എസ് എന്‍ കോളേജില്‍ സംഘടിപ്പിക്കും.

 ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി ഡി. ഷൈന്‍ദേവ്, വകുപ്പുതലഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 3340/2025)

*ഗതാഗതനിരോധനം*

  കുറ്റിവട്ടം -ചേനങ്കര റോഡില്‍ ഡ്രൈനേജ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ഡിസംബര്‍ 11 വരെ നിരോധിച്ചിരിക്കുന്നതായി കെ.ആര്‍.എഫ്.ബി -പി.എം.യു എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. കരുനാഗപ്പള്ളിയില്‍ നിന്ന് വരുന്നവര്‍ പണിക്കത്ത് മുക്ക് പറമ്പിമുക്ക് വഴിയും തേവലക്കരയില്‍ നിന്ന് വരുന്നവര്‍ മൂക്കനാട്- പറമ്പിമുക്ക് വഴിയും തിരിഞ്ഞ് പോകണം.  

(പി.ആര്‍.കെ നമ്പര്‍ 3341/2025)

*ഗതാഗത നിയന്ത്രണം*

 മണപ്പള്ളി - അരമത്ത്മഠം റോഡില്‍ ജലവാഹക കുഴലുകളുടെ ബന്ധിപ്പിക്കല്‍ പ്രവൃത്തി നടത്തുന്നതിനാല്‍ നവംബര്‍ 15 വരെ അവില്‍ ജംഗ്ഷന്‍ മുതല്‍ മണപ്പള്ളി ജംഗ്ഷന്‍ വരെയുള്ള റോഡില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് വാട്ടര്‍ അതോറിറ്റി പ്രോജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

(പി.ആര്‍.കെ നമ്പര്‍ 3342/2025)