*കിണറ്റിൽ കുടുങ്ങിയ വയോധികനെ രക്ഷിച്ചു

റിപ്പോർട്ട്‌ :ബിജു കൊപ്പം

*കിണറ്റിൽ കുടുങ്ങിയ വയോധികനെ രക്ഷിച്ചു

*കിണറ്റിൽ കുടുങ്ങിയ വയോധികനെ രക്ഷിച്ചു

വെഞ്ഞാറമൂട് : കിണർ വൃത്തിയാക്കാനിറങ്ങി ശാരീരികാസ്വസ്ഥത കാരണം കരയ്ക്ക് കയറാനാകാതെ കുടുങ്ങിയ വയോധികനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

പുല്ലമ്പാറ മാമൂട് വിനോദ് ഭവനിൽ വിജയപ്പൻ നായരെയാണ്(75) രക്ഷപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ 8.30 ഓടെയായിരുന്നു സംഭവം. വീട്ടിലെ കിണർ വൃത്തിയാക്കാനിറങ്ങിയതായിരുന്നു ഇദ്ദേഹം. അല്പം കഴിഞ്ഞതോടെ ജോലിക്കിടയിൽ ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും എന്നാൽ, കരയ്ക്കു കയറാനാകാതെ വരുകയും ചെയ്തു. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് കരയ്ക്കുകയറ്റാനുള്ള ശ്രമം നടത്തിയെങ്കിലും ഫലംകണ്ടില്ല. തുടർന്ന് വെഞ്ഞാറമൂട് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി വയോധികനെ കരയ്ക്കു കയറ്റുകയുമായിരുന്നു. സീനിയർ ഫയർ ആൻഡ്‌ റസ്‌ക്യു ഓഫീസർ അഭിലാഷ് ജെ.യുടെ നേതൃത്വത്തിൽ വിപിൻ ബാബു, നജിമോൻ, ഡ്രൈവർമാരായ അനൂപ്, ബിജു, ഹോംഗാർഡ് ആനന്ദ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.