ഇതൊക്കെ പിന്നെ ഞാൻ വീട്ടിൽ കൊണ്ടുപോകണോ', ഓടുന്ന ട്രെയിനിൽ നിന്ന് തുരുതുരാ വലിച്ചെറിഞ്ഞത് കവറിലാക്കിയ മാലിന്യം, റെയിൽവേ ജീവനക്കാരന്‍റെ പണിപോയി
റിപ്പോർട്ട് സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
ഇതൊക്കെ പിന്നെ ഞാൻ വീട്ടിൽ കൊണ്ടുപോകണോ', ഓടുന്ന ട്രെയിനിൽ നിന്ന് തുരുതുരാ വലിച്ചെറിഞ്ഞത് കവറിലാക്കിയ മാലിന്യം, റെയിൽവേ ജീവനക്കാരന്‍റെ പണിപോയി
ഓടുന്ന ട്രെയിനിൽ നിന്ന് മാലിന്യം ട്രാക്കിലേക്ക് വലിച്ചെറിഞ്ഞതിന് റെയിൽവേ കോച്ച് അറ്റൻഡന്‍റിനെ പിരിച്ചുവിട്ടു. സീൽഡാ-അജ്മീർ എക്സ്പ്രസിലെ കരാർ ജീവനക്കാരനായ സഞ്ജയ് സിംഗിനെതിരെ യാത്രക്കാരൻ പകർത്തിയ വീഡിയോ വൈറലായതോടെയാണ് റെയിൽവേ നടപടിയെടുത്തത്
ദില്ലി: ഓടുന്ന ട്രെയിനിൽ നിന്ന് മാലിന്യക്കൂട ട്രാക്കിലേക്ക് വലിച്ചെറിഞ്ഞതിന്‍റെ വീഡിയോ വൈറലായതോടെ ഇന്ത്യൻ റെയിൽവേയിലെ കോച്ച് അറ്റൻഡന്‍റിന്‍റെ പണി പോയി. റെയിൽവേയിലെ വൃത്തി - മാലിന്യ നിർമാർജന രീതികളെക്കുറിച്ച് വലിയ ചർച്ചയ്ക്കാണ് വീഡിയോ വഴിവച്ചത്. സീൽഡാ-അജ്മീർ എക്സ്പ്രസ് (12987) ട്രെയിനിനകത്തായിരുന്നു സംഭവം. ഇൻസ്റ്റാഗ്രാമിൽ അഭിഷേക് സിംഗ് പാർമർ പോസ്റ്റ് ചെയ്ത വീഡിയോയാണ് വൈറലായത്. കാൺപൂരിൽ നിന്ന് ജയ്പൂരിലേക്ക് യാത്ര ചെയ്തിരുന്ന സിംഗ്, അറ്റൻഡന്റിനെ തടയാൻ ശ്രമിച്ചെങ്കിലും, "ഇത് വീട്ടിലേക്ക് കൊണ്ടുപോകണോ?" എന്ന് മറുപടി പറഞ്ഞ് അദ്ദേഹം വീണ്ടും മാലിന്യം വലിച്ചെറിഞ്ഞു. അറ്റൻഡന്റ് സഞ്ജയ് സിംഗായിരുന്നു ഇങ്ങനെ ചെയ്തതെന്ന് വീഡിയോയിൽ നിന്ന് തിരിച്ചറിഞ്ഞു. വീഡിയോ വൈറലായതോടെ അറ്റന്‍ഡന്‍റിനെതിരെ നടപടിയെടുത്തതായി റെയിൽവേ അറിയിച്ചു. കരാർ ജീവനക്കാരനായ സഞ്ജയ് സിംഗിനെ ഉടൻ പിരിച്ചുവിട്ടെന്നാണ് റെയിൽവേ അറിയിച്ചത്.













