ഡൽഹി സ്ഫോടനം. പൊട്ടിത്തെറിച്ചത് നിർമാണം പൂർത്തിയാകാത്ത ബോംബ്. ആസൂത്രിത ആക്രമണമല്ലെന്ന് ഉന്നത വൃത്തങ്ങൾ

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

ഡൽഹി സ്ഫോടനം. പൊട്ടിത്തെറിച്ചത് നിർമാണം പൂർത്തിയാകാത്ത ബോംബ്. ആസൂത്രിത ആക്രമണമല്ലെന്ന് ഉന്നത വൃത്തങ്ങൾ

ഡൽഹി : ഡൽഹിലെ ചെങ്കോട്ടയിൽ

നടന്ന സ്ഫോടനം ആസൂത്രിത ആക്രമണം അല്ലെന്ന് ഉന്നത വൃത്തങ്ങൾ. പരിഭ്രാന്തിയിൽ നടന്ന സ്ഫോടനമാണെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.പൊട്ടിത്തെറിച്ചത് നിർമാണം പൂർത്തിയാകാത്ത ബോംബാണ്. ബോംബ് അസമയത്ത് പൊട്ടിത്തെറിക്കുകയായിരുന്നു.

ബോംബിന്റെ നിർമാണം പൂർണ്ണമായും കഴിഞ്ഞിരുന്നില്ല. അതിനാൽ സ്ഫോടനത്തിൻ്റെ തീവ്രത കുറഞ്ഞു.

സ്ഫോടനത്തിൽ ഗർത്തം രൂപപെട്ടിട്ടില്ലെന്നും ഇരുമ്പ് ചീളുകളോ പ്രൊജക്റ്റെലുകളോ കണ്ടെത്തിയില്ലെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ.