ശബരിമല സ്വർണ്ണക്കൊള്ള കേസ് :സി ബി ഐ അന്വേഷണം വേണം :അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയർമാൻ എം.എസ്.ശ്രീരാജ്കൃഷ്ണൻ പോറ്റി
Keralanewsmedia
തിരുവനന്തപുരം :ശബരിമല സ്വർണ്ണക്കൊള്ള കേസ് രാജ്യാന്തര ബന്ധമുള്ള കേസ്, സിബിഐ അന്വേഷണം അത്യാവശ്യമാണ് കാരണം കോടതി ഉത്തരവ് പ്രകാരം നടക്കുന്ന അന്വേഷണം നേരായ വഴിയിലൂടെയാണ് എങ്കിലും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ഉന്നതരെ കണ്ടെത്തി നിയമവ്യവസ്ഥയിൽ വെച്ച് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ കൊടുത്തുകൊണ്ട് വിശ്വാസി സമൂഹത്തിന് മാതൃകാപരമായ ഒരുഉത്തരവ് ഉണ്ടാവണമെന്നും അതായത് ദേവസ്വം ബോർഡ് & ഇതുമായി ബന്ധപ്പെട്ട എല്ലാ ഉന്നതരെയും അവർ വഹിക്കുന്ന സ്ഥാനത്ത് നിന്നും മാറ്റി നിർത്തിക്കൊണ്ട് സി ബി ഐ അന്വേഷണം വേണമെന്നും കൂടാതെ ശബരിമല സ്വർണ്ണക്കൊള്ളയിലൂടെ ചോദ്യചിഹ്നമായി മാറിയ ദേവസ്വംബോർഡ് പിരിച്ച് വിടണമെന്നും കൂടാതെ ദേവസ്വം ബോർഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും സ്ഥാവര ജംഗമ വസ്തുക്കൾ കോടതി മുൻകൈ എടുത്ത് പരിശോധിക്കണമെന്നും അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയർമാൻ എം.എസ്.ശ്രീരാജ്കൃഷ്ണൻ പോറ്റി പ്രസ്താവനയിലൂടെ ആവിശ്യപ്പെട്ടു













