പുലിവാലുപിടിച്ച് ബിബിസി; മേധാവികൾ രാജിവെച്ചു

Keralanewsmedia

പുലിവാലുപിടിച്ച് ബിബിസി; മേധാവികൾ രാജിവെച്ചു

ലണ്ടൻ: ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും ന്യൂസ് ചീഫ് എക്സിക്യൂട്ടീവ് ഡെബോറ ടേർണസും രാജിവച്ചു. പക്ഷപാതം, സെൻസർഷിപ്, വ്യാജ വിഡിയോ തുടങ്ങിയ ആരോപണങ്ങളാണ് ഇരുവരുടെയും രാജിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.ഒരു പനോരമ ഡോക്യുമെൻ്ററിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിഡിയോ എഡിറ്റ് ചെയ്ത് സംപ്രേക്ഷണം ചെയ്തത് ബിബിസിയുടെ വിശ്വാസ്യതയ്ക്ക് കളങ്കം ചാർത്തിയെന്നും ഇത് തെറ്റായിപ്പോയെന്നും പാർലമെന്ററി കമ്മിറ്റിക്കു മുമ്പാകെ ഇരുവരും സമ്മതിച്ചു.

ജനുവരി ആറിന് ട്രംപ് നടത്തിയ ഒരു പ്രസംഗമാണ് ദൃശ്യങ്ങളിൽ മാറ്റം വരുത്തി ബിബിസി ഉപയോഗിച്ചത്. ബിബിസി തനിക്കെതിരേ വ്യാജ വാർത്ത നൽകിയെന്ന് ട്രംപ് ആരോപണം  ഉന്നയിച്ചിരുന്നു.