നെയ്യാറ്റിൻകരയിലെ കോൺഗ്രസ് നേതാവ് റോസി നിര്യാതയായി
റിപ്പോർട്ട് :സുനിൽ നെയ്യാറ്റിൻകര
നെയ്യാറ്റിൻകരയിലെ കോൺഗ്രസ് നേതാവ് റോസി നിര്യാതയായി
നെയ്യാറ്റിൻകര: ഏറെക്കാലം രോഗബാധിതയായിരുന്ന നെയ്യാറ്റിൻകര കുരിശടി മുക്ക് സ്വദേശി റോസി (72) നിര്യാതയായി. ഇന്നലെ (നവംബർ 12, ബുധൻ) രാവിലെ 11:30-ന് നെയ്യാറ്റിൻകര ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ സജീവ അംഗമായിരുന്ന റോസി, പ്രാദേശിക രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ നിറഞ്ഞുനിന്നിരുന്നു.
മൃതദേഹം ഇന്ന് (നവംബർ 13, വ്യാഴം) രാവിലെ 10 മണിക്ക് കുരിശടി മുക്കിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സംസ്കാര ചടങ്ങുകളിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും നാട്ടുകാരും പങ്കെടുത്തു.













