കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ ശിശുദിനസന്ദേശം*
Keralanewsmedia
കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ ശിശുദിനസന്ദേശം
"രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള പോക്കിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്ന പൗരന്‍മാരായി വളരാനാകട്ടെ."
“ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ വാര്‍ത്തെടുക്കേണ്ടത്" എന്ന നെഹ്റുവിന്റെ വാക്കുകള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ശിശുദിനാശംസകള്‍ നേര്‍ന്നു.
രാഷ്ട്രശില്പിയും രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ വീക്ഷണം പങ്കുവച്ച അദ്ദേഹം ഭാവിയില്‍ രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള പോക്കിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്ന പൗരന്‍മാരായി വളരാന്‍ കുട്ടികള്‍ക്കാകണം എന്ന സന്ദേശം നല്കിക്കൊണ്ടാണ് ആശംസകള്‍ നേര്‍ന്നത്.













