ത്വക്ക് രോഗങ്ങൾക്ക് കരിങ്ങാലി

Keralanewsmedia

ത്വക്ക് രോഗങ്ങൾക്ക് കരിങ്ങാലി

ത്വക്ക് രോഗങ്ങൾക്ക് കരിങ്ങാലി

കരിങ്ങാലി ദാഹം ശമിപ്പിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ്. മോണരോഗങ്ങൾ, വായ്പ്പുണ്ണ്, രക്തസ്രാവം എന്നിവയ്ക്ക് കരിങ്ങാലി ഫലപ്രദമാണ്. കരിങ്ങാലിയുടെ പച്ചത്തണ്ട് ബ്രഷ് പോലെ ഉപയോഗിച്ച് പല്ല് തേക്കുന്നത് വായ്ക്കും മോണയ്ക്കും നല്ലതാണ്.കരിങ്ങാലിക്കഷായത്തിൽ എണ്ണ ചേർത്ത് കവിൾകൊള്ളുന്നത് ശബ്ദത്തിന്റെ ഇടർച്ച മാറ്റാൻ സഹായിക്കും. സോറിയാസിസ്, എക്സിമ, അലർജി തുടങ്ങിയ ത്വക്ക് രോഗങ്ങൾക്ക് കരിങ്ങാലി ഫലപ്രദമാണ്.

കരിങ്ങാലിക്കഷായത്തിൽ കുളിക്കുന്നത് ത്വക്ക് രോഗമുള്ളവർക്ക് ആശ്വാസം നൽകും.

കരിങ്ങാലിക്കാതലും പാക്കും ചേർത്ത കഷായം പ്രമേഹ രോഗികൾക്ക് നല്ലതാണ്. കഫക്കെട്ട്, ചുമ, പനി എന്നിവയ്ക്ക് കരിങ്ങാലി ഉപയോഗിക്കാം.