സ്വന്തം തട്ടകത്തിൽ ഇന്ത്യ യ്ക്ക് ഞെട്ടിക്കുന്ന തോൽ വി, ആദ്യ ടെസ്റ്റിൽ ദക്ഷി ണാഫ്രിക്കയ്ക്ക് ജയം
Keralanewsmedia
കോൽക്കത്ത: ദക്ഷിണാഫ്രിക്കക്കെ
തിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 30 റൺസിന്റെ ഞെട്ടിക്കുന്ന തോൽവി. 124 റൺസ് വിജയലക്ഷ്യവുമായി ഇറ ങ്ങിയ ഇന്ത്യയ്ക്ക് 93 റൺസിന് ഒമ്പതു വിക്കറ്റും നഷ്ടമായി. ക്യാപ്റ്റൻ ശുഭ്മാ ൻ ഗിൽ പരിക്കേറ്റതിനാൽ ബാറ്റിംഗിന് ഇറങ്ങിയില്ല.സ്കോർ: ദക്ഷിണാഫ്രിക്ക 159, 153 ഇ ന്ത്യ 189, 93. വാഷിംഗ്‌ടൺ സുന്ദറാണ് (31) ഇന്ത്യയുടെ ടോപ് സ്കോറർ .അ ക്സർ പട്ടേൽ (26), രവീന്ദ്ര ജഡേജ (18), ധ്രുവ് ജുറെൽ (13) മാത്രമാണ് ഇ ന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. നാ ല് വിക്കറ്റ് വീഴ്ത്തിയ സ്‌പിന്നർ സിമോ ൺ ഹാർമറാണ് രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യയുടെ അന്തകനായത്.
ആദ്യ ഇന്നിംഗ്‌സിലും ഹാർമർ നാല് വി ക്കറ്റ് വീഴ്ത്തിയിരുന്നു. ഹാർമറിനു പുറ മെ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മാ ർക്കോ യാൻസനും കേശവ് മഹാരാ ജും ചേർന്നാണ് ഇന്ത്യയുടെ കഥകഴിച്ച ത്. നേരത്തേ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്‌സ് 153 റൺസിൽ അവ സാനിച്ചിരുന്നു.
അർധ സെഞ്ചുറിയുമായി പ്രതിരോധം തീർത്ത ക്യാപ്റ്റൻ ടെംബ ബവുമയുടെ ഇന്നിംഗ്സാണ് (55) പ്രോട്ടീസിനെ 150 കടത്തിയത്. നാല് ബൗണ്ടറിയടങ്ങുന്ന തായിരുന്നു ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്. ഇ ന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലും കുൽദീപ് യാദവും സിറാജും രണ്ടു വി ക്കറ്റ് വീതമെടുത്തു.ജയത്തോടെ രണ്ട് മത്സര പരമ്പരയി ൽ ദക്ഷിണാഫ്രിക്ക 1 - 0ന് മുന്നിലെ ത്തി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് 22ന് ഗുവാ ഹത്തിയിൽ നടക്കും.













