വിസ്മയരാവ് സംഘടിപ്പിച്ചു
റിപ്പോർട്ട് :ദൗലത് ഷാ
കോവളം :തിരുവല്ലം ബി എൻ വി സ്കൂളിന്റെ 75ആം വാർഷികത്തിന്റെ ഭാഗമായി വിസ്മയരാവ് സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് ആതിര പി യുടെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങ് പൊതുവിദ്യാഭ്യാസ വകുപ്പ് പരിക്ഷ ഭവൻ ജോയിന്റ് കമ്മീഷണർ ഗിരീഷ് ചോലയിൽ ഉദ്ഘാടനം ചെയ്തു. വിസ്മയ രാവിന്റെ ഉദ്ഘാടനം ചലച്ചിത്ര ടി വി താരം അപ്സര നിർവഹിച്ചു.ബി എൻ വി ട്രസ്റ്റ് ചെയർപേഴ്സൺ എം ഈശ്വരി അമ്മ ടീച്ചർ ചടങ്ങിൽ സന്നിഹിതയായിരുന്നു. മാനേജിങ് ഡയറക്ടർ എ സുരേഷ് ഉപഹാര സമർപ്പണം നടത്തി. തിരുവനന്തപുരം സൗത്ത് വിദ്യാഭ്യാസ ഉപജില്ലാ ഓഫിസർ വി രാജേഷ് ബാബു, പി ടി എ പ്രസിഡന്റ് റഹിമ ബി,അഭിജിത്, ശ്രീതു എസ്, സജിനി ആർ, വൈസ് പ്രിൻസിപ്പാൾ കുമാരി രശ്മി ആർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വിവിധ പരിക്ഷകളിലും മത്സരങ്ങളിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ആദരിച്ചു. ബിഎൻവിയം സമാപന സമ്മേളനം പദ്മവിഭുഷൺ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.













