വർക്കല ട്രെയിൻ ആക്രമണം; പരിക്കേറ്റ ശ്രീക്കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി, വെന്റിലേറ്ററിൽ നിന്ന് മാറ്റി

Keralanewsmedia

വർക്കല ട്രെയിൻ ആക്രമണം; പരിക്കേറ്റ  ശ്രീക്കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി, വെന്റിലേറ്ററിൽ നിന്ന് മാറ്റി

തിരുവനന്തപുരം: വർക്കലയിൽ കേരള എക്സസ്പ്രസ് ട്രെയിനിൽ നിന്ന് യാത്രക്കാരൻ പുറത്തേക്ക് ചവിട്ടിയിട്ടതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.നിലവിൽ വെൻ്റിലേറ്ററിൽ നിന്ന് മാറ്റിയ ശ്രീക്കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിൽ തുടരുകയാണ്.

ശ്രീക്കുട്ടി സ്വയം ശ്വാസമെടുക്കുന്നുണ്ടെങ്കിലും ഇപ്പോഴും അബോധാവസ്ഥയിലാണ്.

സംഭവത്തിലെ പ്രതിയായ സുരേഷ് നിലവിൽ റിമാൻഡിലാണ്.

വധശ്രമം ഉൾപ്പെടെ ആറ് വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.2025 നവംബർ 2-നാണ് കേരള എക്സ്പ്രസ് ട്രെയിനിൽ വെച്ച് സുരേഷ് കുമാർ, ശ്രീക്കുട്ടിയെ പുറത്തേക്ക് ചവിട്ടിയിട്ടത്. ട്രെയിനിൽ പുകവലിച്ചത് ശ്രീക്കുട്ടി ചോദ്യം ചെയ്‌തതിൽ പ്രകോപിതനായാണ് ഇയാൾ വാതിലിന് സമീപം നിന്നിരുന്ന ശ്രീക്കുട്ടിയെ ചവിട്ടി വീഴ്ത്തിയത്. ശ്രീക്കുട്ടിക്കൊപ്പം ഉണ്ടായിരുന്ന അർച്ചനയെയും ഇയാൾ തള്ളിയിടാൻ ശ്രമിച്ചിരുന്നു.