വടകരയിൽ വന്ദേഭാരത് എക്സ്പ്രസ് ഇടിച്ച് അറക്കിലാട് സ്വദേശിക്ക് ദാരുണാന്ത്യം.രണ്ടുദിവസത്തിനിടെ ഒരേമേഖലയിൽ ഇത് രണ്ടാമത്തെ മരണം,അപകടസ്ഥലത്ത്അന്വേഷണം ശക്തമാക്കിആർപിഎഫ്

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

വടകരയിൽ വന്ദേഭാരത് എക്സ്പ്രസ് ഇടിച്ച് അറക്കിലാട് സ്വദേശിക്ക് ദാരുണാന്ത്യം.രണ്ടുദിവസത്തിനിടെ ഒരേമേഖലയിൽ ഇത് രണ്ടാമത്തെ മരണം,അപകടസ്ഥലത്ത്അന്വേഷണം ശക്തമാക്കിആർപിഎഫ്

 വടകരയിൽ വന്ദേഭാരത് എക്സ്പ്രസ് ഇടിച്ച് അറക്കിലാട് സ്വദേശിക്ക് ദാരുണാന്ത്യം.രണ്ടുദിവസത്തിനിടെ ഒരേമേഖലയിൽ ഇത് രണ്ടാമത്തെ മരണം,അപകടസ്ഥലത്ത്അന്വേഷണം ശക്തമാക്കിആർപിഎഫ്

 കോഴിക്കോട്: വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു. അറക്കിലാട് സ്വദേശി കുഞ്ഞിക്കണ്ണൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.വടകര പഴയ മുനിസിപ്പൽ ഓഫീസിനു സമീപമുള്ള റെയിൽവേ ട്രാക്കിലായിരുന്നു സംഭവം. കാസർഗോട്ടേയ്ക്ക് പോകുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസാണ് കുഞ്ഞിക്കണ്ണനെ ഇടിച്ചത്.

ആർപിഎഫ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ചയും വടകരയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചിരുന്നു.

കുരിയാടി സ്വദേശിയായ കനകനാണ് മരിച്ചത്. കേൾവിശക്തിയുംസംസാരശേഷിയും ഇല്ലാത്ത മധ്യവയസ്കൻ റെയിൽവേ ട്രാക്കിലൂടെ നടന്നുപോകുമ്പോഴാണ് അപകടം സംഭവിച്ചത്.