പതിനൊന്നാമത് ഇന്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പ് ഓവറോൾ ചാമ്പ്യന്മാരായി കോർദോവ സ്കൂൾ! 

Keralanewsmedia

പതിനൊന്നാമത് ഇന്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പ് ഓവറോൾ ചാമ്പ്യന്മാരായി കോർദോവ സ്കൂൾ! 

പതിനൊന്നാമത് ഇന്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പ് ഓവറോൾ ചാമ്പ്യന്മാരായി കോർദോവ സ്കൂൾ! 

 അമ്പലത്തറ:മെയ്റോ മാർഷ്യൽ കരാട്ടെ നടത്തിയ പതിനൊന്നാമത് ഇന്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 60 പോയിന്റ് നേടി കോർദോവ സ്കൂൾ ഓവറോൾ കരസ്ഥമാക്കി. 

  സ്കൂൾ അസംബ്ലിയിൽ  നടന്ന ചടങ്ങിലാണ് വിജയികളെ ആദരിച്ചത്. വിദ്യാർത്ഥികളും കരാട്ടെ അധ്യാപകൻ അബ്ദുറഹ്മാനും ചേർന്ന് പ്രിൻസിപ്പൽ അബ്ദുൽ ഹക്കീംമിന്  ഓവറോൾ ട്രോഫി കൈമാറി. 

 മൂന്ന് ഗോൾഡ്, നാല് സിൽവർ, ഏഴ് ബ്രൗൺസ് എന്നീ മെഡലുകളാണ് സ്കൂളിലെ വിദ്യാർഥികൾ കരസ്ഥമാക്കിയത്. 

 സ്കൂൾ മാനേജർ അബ്ദുസമദ്  സ്കൂൾ ട്രഷറർ അബ്ദുൽ കലാം തുടങ്ങിയവർ സംബന്ധിച്ചു.

ചടങ്ങിൽട്രാവൻകൂർ റോയൽ ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള ജഴ്സ്സിയും വിതരണം ചെയ്തു. സ്കൈലൈൻഡ് ബിൽഡേഴ്സ് ആണ് ജേഴ്സികൾ സ്പോൺസർ ചെയ്തത്. 

 ഫുട്ബോൾ അക്കാദമിയുടെ പ്രസിഡന്റ്  രാജു ജോ. സെക്രട്ടറി ശ്രീകാന്ത് എന്നിവർ ചേർന്നാണ് ജഴ്സികൾ കുട്ടികൾക്കും പരിശീലകർക്കും സമ്മാനിച്ചത്.