*വഞ്ചിയൂരിലെ വ്യാജ വോട്ട് ചേർക്കൽ, പരാതി നൽകി ബിജെപി* 

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

*വഞ്ചിയൂരിലെ വ്യാജ വോട്ട് ചേർക്കൽ, പരാതി നൽകി ബിജെപി* 

*വഞ്ചിയൂരിലെ വ്യാജ വോട്ട് ചേർക്കൽ, പരാതി നൽകി ബിജെപി* 

തിരുവനന്തപുരം: വഞ്ചിയൂർ വാർഡിൽ സംസ്ഥാന ഇൻ്റെലിജൻസ് മേധാവിയുടെ പത്നിയുടെ വീടിൻ്റെ മേൽവിലാസത്തിൽ വരെ വ്യാജ വോട്ടുകൾ ചേർത്ത സംഭവത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് ബിജെപി സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ സംസ്ഥാന ഇലക്ഷൻ കമ്മീഷന് തെളിവുകളടക്കം പരാതി നല്കി. വഞ്ചിയൂർ വാർഡിൽ എല്ലാ ഭാഗങ്ങളിലുമായി ആയിരത്തോളം വ്യാജ വോട്ടുകൾ ചേർത്തിട്ടുണ്ടന്ന് ആരോപിച്ച ബിജെപി വഞ്ചിയൂർ വാർഡിനെ പ്രശ്ന ബാധിത വാർഡാക്കി പ്രഖ്യാപിച്ച് എല്ലാ വോട്ടിംഗ് ബൂത്തുകളിലും ക്യാമറകളും, ലൈവ് സ്ട്രീമിംഗ് അടക്കമുള്ള സംവിധാനങ്ങളും ഒരുക്കണമെന്നും ആവശ്യപ്പെട്ടു