എസ് ജയശങ്കറിന്റെ വേർപാടിൽ കേരള ന്യൂസ് മീഡിയ അനുശോചിച്ചു
Keralanewsmedia
എസ് ജയശങ്കറിന്റെ വേർപാടിൽ കേരള ന്യൂസ് മീഡിയ അനുശോചിച്ചു
തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) സംസ്ഥാന ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച എസ് ജയശങ്കറിന്റെ വേർപാടിൽ കേരള ന്യൂസ് മീഡിയ അനുശോചിച്ചു. കേരള ന്യൂസ് മീഡിയ ചീഫ് റിപ്പോർട്ടർ സുമേഷ് കൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ യോഗം അനുശോചനം രേഖപ്പെടുത്തി.
പത്രപ്രവർത്തകയൂണിയന്റെ ജനറൽസെക്രട്ടറിയായി മൂന്ന് തവണ സേവനമനുഷ്ഠിച്ച അദ്ദേഹം ആദരണീയനായ ട്രേഡ് യൂണിയൻ നേതാവായിരുന്നു. മാധ്യമപ്രവർത്തകരുടെ സേവന-വേതന വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള പോരാട്ടങ്ങൾക്കുൾപ്പെടെ നേതൃത്വപരമായ പങ്ക് വഹിച്ചു.
മാനിസാന വേജ്ബോർഡിന് മുമ്പാകെയുള്ള നിയമപോരാട്ടങ്ങളിൽ ശ്രദ്ധേയമായ സംഭാവന നൽകി. നിർഭയനും സംശുദ്ധനുമായ മാധ്യമ സംഘടനാനേതാവായ ജയശങ്കറിനെ മാധ്യമലോകം എന്നും സ്മരിക്കുമെന്നും അദ്ദേഹത്തിന്റെ വേർപാട് മാധ്യമ ലോകത്തിന് തീരാനഷ്ടമാണെന്നും യോഗം വിലയിരുത്തി. കേരള ന്യൂസ് മീഡിയ യൂണിറ്റ് ചീഫ് സജീവ് ഗോപാലൻ റിപ്പോർട്ടർമാരായ പ്രസന്നൻ വൈഷ്ണവ്, ശ്രീനാഥ കുറുപ്പ്, ദൗ ലത് ഷാ എം, ശ്രീജ സദാശിവൻ, അരുൺ സാഗർ വർക്കല, അജയകുമാർ, വനജ പൂവട്ട, അനിൽ കൊല്ലം തുടങ്ങിയവർ സംസാരിച്ചു.
05.12.2025
തിരുവനന്തപുരം













