സ്ഥാനാർഥി പര്യടനത്തിനിടെ മൈക്ക് ഓപ്പറേറ്റർ രക്തം വാർന്ന് മരിച്ചു. വെരിക്കോസ് വെയിൻ പൊട്ടിയതാണ് മരണകാരണം. അനൗൺസ്മെന്റ് വാഹനത്തിൽ മൈക്ക് ഓപ്പറേറ്ററായിരുന്നു രഘു: സംഭവം ആലപ്പുഴയിൽ

Keralanewsmedia

സ്ഥാനാർഥി പര്യടനത്തിനിടെ മൈക്ക് ഓപ്പറേറ്റർ രക്തം വാർന്ന് മരിച്ചു. വെരിക്കോസ് വെയിൻ പൊട്ടിയതാണ് മരണകാരണം.  അനൗൺസ്മെന്റ് വാഹനത്തിൽ മൈക്ക് ഓപ്പറേറ്ററായിരുന്നു രഘു: സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: സ്ഥാനാർഥിപര്യടനത്തിനിടെ മൈക്ക് ഓപ്പറേറ്റർ രക്തം വാർന്ന് മരിച്ചു.കോൺഗ്രസ് പ്രവർത്തകനായ ചമ്പക്കുളം കറുകയിൽ വീട്ടിൽ രഘു(53) ആണ് മരിച്ചത്.

വെരിക്കോസ് വെയിൻ പൊട്ടിയതാണ് മരണകാരണം. അനൗൺസ്മെന്റ്റ് വാഹനത്തിൽ മൈക്ക് ഓപ്പറേറ്ററായിരുന്നു രഘു.

ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി ഉദയകുമാറിന്റെ സ്ഥാനാർഥി പര്യടനത്തിനിടെ ശനിയാഴ്ചയാണ് സംഭവം.അനൗൺസ്മെന്റ് വാഹനത്തിൽ ഇരുന്നിരുന്ന രഘു വെരിക്കോസ് വെയിൻ പൊട്ടി രക്തം വാർന്നു പോകുന്ന വിവരം അറിയാതിരുന്നതാണ് ആരോഗ്യനില മോശമാക്കിയത്.

ചമ്പക്കുളം പതിമൂന്നാം വാർഡിൽ സ്ഥാനാർഥിയുടെ സ്വീകരണത്തിനു ശേഷം അവശത അനുഭവപ്പെട്ട രഘു വാഹനത്തിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചപ്പോഴാണ് രക്തം വാർന്നുപോകുന്ന വിവരം അറിഞ്ഞത്.

പര്യടനത്തിൽ ഉടനീളം അനൗൺസ്മെന്റ്വാഹനത്തിലായിരുന്നതിനാൽ ആരുടെയും ശ്രദ്ധയിൽപെട്ടുമില്ല.

ഉടൻതന്നെ ചമ്പക്കുളം ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.

കോൺഗ്രസിന്റെയും ഐഎൻടിയുസിയുടെയും സജീവപ്രവർത്തകനാണ് രഘു. ഭാര്യ: സിന്ധു. മക്കൾ: വിശാഖ്(ഖത്തർ), വിച്ചു. മരുമകൾ: അരുന്ധതി.