ദിലീപിന്റെ വെളിപ്പെടുത്തലിനു പിന്നാലെ മഞ്ജുവിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. മഞ്ജുവിന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിനു കമന്റായി വിമർശനങ്ങളും അധിക്ഷേപങ്ങളും. : എന്തിനാണ് ഒരു നിരപരാധിയെ കുടുക്കിയത് എന്നുള്ള ചോദ്യങ്ങളും ഏറെ. ദിലീപിനെ വിമർശിച്ചും ഒരു വിഭാഗം
Keralanewsmedia
കോട്ടയം: മുൻ ഭാര്യയും നടിയുമായ
മഞ്ജു വാര്യർക്കും പോലീസിനുമെതിരെ കുറ്റവിമുക്തനാക്കപ്പെട്ട ദിലീപ് വിമർശനം ഉന്നയിച്ചതിനു പിന്നാലെ മഞ്ജുവിനെതിരെ സോഷ്യൽ മീഡിയ.പോലീസിലെ ഒരു മേലുദ്യോഗസ്ഥയും അവർ തെരഞ്ഞെടുത്ത ഒരു സംഘം ക്രിമിനൽ പോലീസുകാരും ചേർന്നാണ് ഈ കേസ് ഉണ്ടാക്കിയെടുത്തത് എന്നും യഥാർഥത്തിൽ ഇതു തനിക്കെതിരായ ഗൂഢാലോചനയായിരുന്നു എന്നുമായിരുന്നു ദിലീപിന്റെ പ്രതികരണം.
കോടതിയിൽ ഈ പോലീസ് സംഘം ഉണ്ടാക്കിയ കള്ളക്കഥ തകർന്നെന്നും സമൂഹത്തിൽ തന്റെ കരിയർ, ഇമേജ്, ജീവിതം നശിപ്പിക്കാൻ വേണ്ടി ചെയ്‌തതാണിത് എന്നും ദിലീപ് അവകാശപ്പെട്ടു.ഇതോടെ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം മഞ്ജുവിനെതിരെ തിരിഞ്ഞു. മധുബാലയും ഇന്ദ്രൻസും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിന്ന ചിന്ന ആസൈ എന്ന ചിത്രത്തിന്റെ പോസ്റ്റർ പങ്ക് വെച്ചുള്ള മഞ്ജുവിന്റെ പോസ്റ്റിനു താഴെയും മഞ്ജുവന്റെ പേര് പരാമർശിച്ചു എന്തിനാണ് ഒരു നിരപരാധിയെ കുടുക്കിയത്, എന്നിങ്ങനെയാണു ചിലർ പോസ്റ്റുകളും കാർഡുകളുമാണു പ്രചരിക്കുന്നത്.കൂടാതെ ദിലീപും കാവ്യ മാധവനും ഒന്നിച്ചുള്ള ചിത്രങ്ങളും ദിലീപിനെ കുറ്റവിമുക്തനാക്കി എന്നുള്ള ടിവി ചാനൽ സ്ക്രീൻഷോട്ടുകളും പങ്കു വെക്കുന്നതോടൊപ്പം ചിലരെല്ലാം ദിലീപിനെ കമന്റ് ബോക്സിൽ മെൻഷൻ ചെയ്യുന്നുമുണ്ട്.
മഞ്ജുവിന്റെ മറ്റു പോസ്റ്റുകൾക്കു താഴെയും ദിലീപ് അനുകൂലികൾ വിദ്വേഷ കമൻ്റുകൾ കൊണ്ടു നിറയ്ക്കുകയാണ്.അതേസമയം, ദിലീപിനെതിരെയും ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്നുണ്ട്. മഞ്ജു വാര്യരോട് ദിലീപിനു കടുത്ത പകയുണ്ടെന്നതാണ് ഈ പ്രതികരണത്തിൽ വ്യക്തമാകുന്നത് എന്നാണു സോഷ്യൽ മീഡിയ കമന്റുകൾ.
'വിധി നിരാശജനകം, ദിലീപിന്റെ ശരീരഭാഷയിൽ തന്നെ അഹങ്കാരം. വാ തുറന്നതു തന്നെ മഞ്ജുവിനോടുള്ള പക വെളിവാക്കുന്നത്. എന്നിങ്ങനെ പോകുന്നു പ്രചാരണങ്ങൾ.













