രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ടാം കേസില്‍ മുന്‍കൂര്‍ ജാമ്യം .......

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ടാം കേസില്‍ മുന്‍കൂര്‍ ജാമ്യം .......

 *തിരുവനന്തപുരം* :രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ടാം കേസില്‍ മുന്‍കൂര്‍ ജാമ്യം ....... തിരുവനന്തപുരം ജില്ലാ കോടതിയാണ് രാഹുലി​ന്റെ ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്.. രാഹുലിന് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു.

എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചത് !!!

 ക്രൂരമായ പീഡനത്തിന്  ഇരയായെന്ന യുവതിയുടെ മൊഴിയടക്കമുള്ള പൊലീസിന്റെ റിപ്പോർട്ടും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നായിരുന്നു രാഹുലിന്റെ വാദം.

ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ രാഹുലിനെ കസ്റ്റഡിയിൽ എടുക്കാനും അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്. രാഹുലിനെതിരെ ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.

അതേസമയം, അതിജീവിതയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.