31 ലക്ഷം രൂപയുടെ സ്വർണ്ണം മോഷ്ടിച്ച ആയ അറസ്റ്റിൽ; സംഭവം ബെംഗളൂരുവിൽ
റിപ്പോർട്ട് : സുനിൽ നെയ്യാറ്റിൻകര
31 ലക്ഷം രൂപയുടെ സ്വർണ്ണം മോഷ്ടിച്ച ആയ അറസ്റ്റിൽ; സംഭവം ബെംഗളൂരുവിൽ
ബെംഗളൂരു: വയോധികയെ പരിചരിക്കാൻ നിയമിച്ച ആയ വീട്ടിൽ നിന്ന് 31 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ അറസ്റ്റിലായി. ബിഹാർ സ്വദേശിനിയായ ചാന്ദിനിയാണ് ബെംഗളൂരുവിലെ കമ്മനഹള്ളിയിൽ അറസ്റ്റിലായത്. കഴിഞ്ഞ രണ്ട് വർഷമായി ഈ വീട്ടിൽ ജോലിക്കാരിയായി പ്രവർത്തിക്കുകയായിരുന്നു ചാന്ദിനി. ഇവർ പരിചരിച്ചിരുന്ന വയോധികയുടെ വീട്ടിൽ നിന്നാണ് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചത്. മോഷണവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിച്ചു. കേസെടുത്ത ബാനസവാഡി പോലീസ് മോഷണം പോയ സ്വർണ്ണാഭരണങ്ങൾ മുഴുവനായും വീണ്ടെടുത്തിട്ടുണ്ട്. വീടുകളിലെ ജോലിക്കാരെ നിയമിക്കുമ്പോൾ ശ്രദ്ധിക്കണം എന്ന മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്.













