*"പാർട്ടിയേക്കാൾ വലുതെന്ന ഭാവം, താഴെയുള്ളവരോട് പുച്ഛം"; തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മുൻ കൗൺസിലർ*

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

*"പാർട്ടിയേക്കാൾ വലുതെന്ന ഭാവം, താഴെയുള്ളവരോട് പുച്ഛം"; തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മുൻ കൗൺസിലർ*

*"പാർട്ടിയേക്കാൾ വലുതെന്ന ഭാവം, താഴെയുള്ളവരോട് പുച്ഛം"; തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മുൻ കൗൺസിലർ*

*തിരുവനന്തപുരം:* കോർപ്പറേഷനിലെ തോൽവിക്ക് പിന്നാലെ സിപിഐഎമ്മിൽ പൊട്ടിത്തെറി. മേയർ ആര്യ രാജേന്ദ്രന് എതിരെ രൂക്ഷ വിമർശനവുമായി മുൻ കൗൺസിലർ ഗായത്രി ബാബു രംഗത്തെത്തി. കരിയർ വളർത്താനുള്ള കോക്കസായി ഓഫീസിനെ കണ്ടെന്നും പാർട്ടിയെക്കാൾ വലുതെന്ന ഭാവമായിരുന്നെന്നും വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം. വിവാദമായതിന് പിന്നാലെ മുൻ കൗൺസിലർ പോസ്റ്റ് പിൻവലിച്ചു.

ആര്യ രാജേന്ദ്രന്റെ കൗൺസിലിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായിരുന്നു ഗായത്രി ബാബു. പേര് പരാമർശിക്കാതെയാണ് ആര്യക്കെതിരായ വിമർശനം. ചിലർക്ക് പാർട്ടിയെക്കാൾ വലുതെന്ന ഭാവമാണെന്നും തന്നെക്കാൾ താഴ്‌ന്നവരോട് പുച്ഛമാണെന്നും പോസ്റ്റിൽ പറയുന്നു. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് എൽഡിഎഫിന്റെ ജനകീയത ഇല്ലാതാക്കി. അടിസ്ഥാനപരമായ കാര്യങ്ങൾ അവഗണിച്ചു.ഇവയെല്ലാം ഒഴിവാക്കിയിരുന്നെങ്കിൽ കനത്തിലാകുമായിരുന്നില്ല തിരിച്ചടിയെന്നും പോസ്റ്റിൽ പറയുന്നു.

"കരിയർ ബിൽഡിങ്ങിനുള്ള കോക്കസ് ആക്കി സ്വന്തം ഓഫീസിനെ മാറ്റി. തന്നെ കാണാൻ പുറത്ത് കാത്തുനിന്നിരുന്ന നാലാളെ പോലും കണ്ടില്ല. പ്രാദേശിക നേതാക്കളുടെയോ സഖാക്കളുടെയോ ആവശ്യങ്ങൾ പരിഗണിച്ചില്ല. ഒരു നല്ല ടീം ഉണ്ടാക്കിയെടുത്തിരുന്നെങ്കിൽ ഇത്ര കനത്ത തിരിച്ചടി ഉണ്ടാകില്ലായിരുന്നു," ഗായത്രി ബാബു ഫേസ്ബുക്കിൽ കുറിച്ചു.