എലപ്പുള്ളി ബ്രൂവറി: ഹൈക്കോടതി ഉത്തരവിനായി മാറ്റി.
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
എലപ്പുള്ളി ബ്രൂവറി: ഹൈക്കോടതി ഉത്തരവിനായി മാറ്റി.
പാലക്കാട് ജില്ലയിലെ എലപ്പുള്ളി ഗ്രാമ പഞ്ചായത്തിലുൾപ്പെട്ട മണ്ണൂക്കാട് ബ്രുവറി സ്ഥാപിക്കുന്നതിന് ഓയാസിസ് കമ്പനിക്ക് നൽകിയ പ്രാഥമിക അനുമതി ചോദ്യം ചെയ്തുകൊണ്ട് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സി ൻ്റെ ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ ഉൾപ്പെടെ സമർപ്പിച്ച പൊതുതാല്പര്യ ഹർജികളിൽ വാദം പൂർത്തിയായി. ബ്രുവറിക്ക് പ്രാഥമിക അനുമതി
നൽകിയ മന്ത്രിസഭാ തീരുമാനത്തിന്റെ ഫയലുകൾ ഹൈക്കോടതി നിർദേശിച്ചതനുസരിച്ചു സർക്കാർ ഹാജരാക്കി.
ഇതുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ ഫയലുകളും ഡിസംബർ 15 ന് മുമ്പായി ഹാജരാക്കാൻ കോടതി സർക്കാർ അഭിഭാഷകന് നിർദ്ദേശം നൽകിയിരുന്നു.
കേസ് വിധി പറയുന്നതുവരെ പ്രാഥമിക അനുമതിയിൽ നടപടികൾ സ്വീകരിക്കരുതെന്ന് കോടതി സർക്കാരിന് നിർദേശം നൽകി. ജസ്റ്റീസ് സതീഷ് നൈനാൻ , ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.













