93-ാമത് ശിവഗിരി മഹാതീര്‍ത്ഥാടനം 30 മുതല്‍

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

93-ാമത് ശിവഗിരി മഹാതീര്‍ത്ഥാടനം 30 മുതല്‍

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ 

 

 93-ാമത് ശിവഗിരി മഹാതീര്‍ത്ഥാടനം 30 മുതല്‍

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്‍ കല്പിച്ചനുവദിച്ച അഷ്ടലക്ഷ്യങ്ങളുടെ പഠനവും പ്രചരണവും നിറവേറ്റിക്കൊണ്ടു 93 -ാമതു ശിവഗിരി മഹാതീര്‍ത്ഥാടനം 2025 ഡിസംബര്‍ 30 ന് തുടക്കം കുറിക്കും. തീര്‍ത്ഥാടന കാലത്തിനു സമാരംഭം കുറിച്ചു കൊണ്ടു ഡിസംബര്‍ 15 ന് ആരംഭിച്ച പ്രഭാഷണ പരമ്പരയും സായാഹ്ന കാല പരിപാടികളും 29 ന് സമാപിക്കും.

93-ാമത് തീര്‍ത്ഥാടനത്തിന്‍റെ മുഖ്യ ഇനമായി 25 നു നടക്കുന്ന മഹാപ്രശ്നോത്തരിയും ഗുരുദേവന്‍ തീര്‍ത്ഥാടന ലക്ഷ്യങ്ങളായി ഉപദേശിച്ച അഷ്ടലക്ഷ്യങ്ങളില്‍ പ്രഥമ പരിഗണന നല്‍കിയ വിദ്യാഭ്യാസപ്രോത്സാഹനാര്‍ത്ഥം ഇക്കൊല്ലം മുതല്‍ മികച്ച സ്ഥാപനത്തിന് ഒരുലക്ഷത്തി ഒന്ന് രൂപയും പ്രശ്നോത്തരിക്ക് സമ്മാനങ്ങളായി 50000,40000,30000, 10 പേര്‍ക്ക് 10000 രൂപ വീതവും നല്‍കുന്നതാണ്. തീര്‍ത്ഥാടന പുരസ്കാരം നിര്‍ണ്ണയിക്കുന്നതിന് മുന്‍ ചീഫ് സെക്രട്ടറിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റുമായ കെ. ജയകുമാര്‍, എ.ഡി.ജി.പി. പി. വിജയന്‍, ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ജഗതിരാജ് എന്നിവര്‍ ഉള്‍പ്പെട്ട സമിതി രൂപീകരിച്ചിരുന്നു. 30 ന് രാവിലെ 10 മണിക്ക് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍ 93-ാമതു തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷതവഹിക്കും .സംസ്ഥാന ഗവര്‍ണര്‍ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ മുഖ്യാതിഥിയാകും. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. കേന്ദ്ര ടൂറിസം പെട്രോളിയം വകുപ്പു സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, സോഹോ കോര്‍പ്പറേഷന്‍ മുഖ്യ ശാസ്ത്രജ്ഞനും സ്ഥാപകരില്‍ ഒരാളുമായ ഡോ. ശ്രീധര്‍ വെമ്പു , കെ.ജി. ബാബുരാജന്‍ ബഹറിന്‍, തീര്‍ത്ഥാടന കമ്മറ്റി ചെയര്‍മാന്‍ ഡോ. എ.വി.അനൂപ് എന്നിവര്‍ പ്രസംഗിക്കും. തീര്‍ത്ഥാടനക്കമ്മറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ സ്വാഗതം ആശംസിക്കും. സമ്മേളനം തുടക്കം കുറിച്ചുകൊണ്ട് ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി പരാനന്ദ ദീപം തെളിയിക്കും.

11 ന് തീര്‍ത്ഥാടന ലക്ഷ്യം വിദ്യാഭ്യാസത്തില്‍ "മാറേണ്ട വിദ്യാഭ്യാസവും മാറരുതാത്ത മൂല്യങ്ങളും" സമ്മേളനം ടൂറിസം പൊതുമരാമത്തു മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ മുഖ്യാതിഥിയായിരിക്കും. എ.ഡി.ജി.പി. പി. വിജയന്‍, ടൂറിസം ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍, എല്‍.എന്‍.സി.ടി ചാന്‍സിലര്‍ ജയ് നാരായണ്‍ ചോക്സി, ഇന്‍കം ടാക്സ് ജോയിന്‍റ് കമ്മീഷണര്‍ ജ്യോതിസ് മോഹന്‍ എന്നിവര്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തും.

ഒരു മണിക്ക് തീര്‍ത്ഥാടന ലക്ഷ്യമായ ശുചിത്വത്തില്‍ ആധുനികജീവിതത്തിലെ ആരോഗ്യ പ്രതിസന്ധികള്‍ എന്ന വിഷയം കെ.പി.സി സി പ്രസിഡന്‍റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. തീര്‍ത്ഥാടന കമ്മറ്റി രക്ഷാധികാരി ഡോ. കെ.സുധാകരന്‍ അദ്ധ്യക്ഷത വഹിക്കും.

മൂന്നിന് ഗുരുദേവന്‍റെ ഏകലോക വ്യവസ്ഥിതിയും ആത്മീയതയും സമ്മേളനം ബീഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിക്കും. മുന്‍ കേന്ദ്ര മന്ത്രി വി.മുരളീധരന്‍ വിശിഷ്ടാതിഥിയാകും. 4 ന് സച്ചിദാനന്ദ സ്വാമിയുടെ നേതൃത്വത്തില്‍ ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠര്‍ നയിക്കുന്ന ശ്രീനാരായണ ദിവ്യ സത്സംഗം നടക്കും.

 31 ന് പുലര്‍ച്ചെ അഞ്ചരയ്ക്ക് തീര്‍ത്ഥാടനത്തിലെ പ്രധാന ഇനമായ തീര്‍ത്ഥാടന ഘോഷയാത്ര മഹാസമാധിയില്‍ നിന്നും തിരിച്ച് മൈതാനം, റയില്‍വേ സ്റ്റേഷന്‍ വഴി തിരികെ മഹാസമാധിയില്‍ തിരിച്ചെത്തും. തുടര്‍ന്ന് സച്ചിദാനന്ദ സ്വാമി തീര്‍ത്ഥാടന സന്ദേശം നല്‍കും. 8.45 ന് "അറിവിന്‍റെ തീര്‍ത്ഥാടനത്തില്‍" തൃപ്പൂണിത്തറ ഗവണ്‍മെന്‍റ് സംസ്കൃത കോളേജ് അസിസ്റ്റന്‍റ് പ്രൊഫസര്‍ സ്വാമിനി നിത്യചിന്മയ് പ്രഭാഷണം നടത്തും.

9.30 ന് തീര്‍ത്ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിക്കും. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ വിശിഷ്ടാതിഥിയും മന്ത്രി വി.എന്‍. വാസവന്‍, എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, എ.ഐ. സി. സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവര്‍ മുഖ്യാതിഥികളുമായിരിക്കും.

തീര്‍ത്ഥാടന മഹാപ്രശ്നോത്തിരി ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിദ്യാഭ്യാസ മേഖലയിലെ വിശിഷ്ട സേവനത്തിനുള്ള ശിവഗിരി തീര്‍ത്ഥാടന പുരസ്ക്കാരവും സമ്മേളനത്തില്‍ വിതരണം ചെയ്യും.

12 മണിക്ക് കൃഷി, കച്ചവടം, കൈത്തൊഴില്‍ വിഷയത്തില്‍ സമ്മേളനം വ്യവസായ നിയമ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ടി. സതീശന്‍ അദ്ധ്യക്ഷത വഹിക്കും. നബാര്‍ഡ് ചെയര്‍മാന്‍ കെ.വി. ഷാജി മുഖ്യാതിഥിയും കൊച്ചിന്‍ ഷിപ്പയാര്‍ഡ് ചെയര്‍മാന്‍ മധു.എസ് നായര്‍ വിശിഷ്ടാതിഥിയും ആയിരിക്കും. സാംസ്കാരിക വകുപ്പു ഡയറക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍ മുഖ്യപ്രഭാഷണം നടത്തും.

2.30 ന് "ഭാവി ലോകത്തിന്‍റെ പ്രത്യാശയും സങ്കീര്‍ണ്ണതയും" സമ്മേളനം ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. അദ്ധ്യക്ഷത വഹിക്കും. ബി.ജെ.പി. സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖരന്‍ മുഖ്യാതിഥിയാകും.

5 നു മാധ്യമ സമ്മേളനം കേന്ദ്ര ഫിഷറീസ്-ക്ഷീര വികസന സഹ മന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും മാത്യു കുഴല്‍നാടന്‍ എം.എല്‍.എ അദ്ധ്യക്ഷനാകും. എ.എ. റഹിം . എം .പി മുഖ്യപ്രഭാഷണം നടത്തും.

രാത്രി 12 ന് മഹാസമാധിയില്‍ പുതുവത്സര പൂജയും സമൂഹപ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. പുലര്‍ച്ചെ ഗുരുദേവ പ്രതിമാ പ്രതിഷ്ഠയുടെ 58ാമതു വാര്‍ഷികത്തിന്‍റെ ഭാഗമായി ബഹ്മവിദ്യാമന്ദിരത്തില്‍ ഗുരുദേവ കൃതി പാരായണം ധര്‍മ്മാനന്ദ സ്വാമികള്‍ നിര്‍വ്വഹിക്കും.

ജനുവരി 1 ന് 10 മണിക്ക് "തീര്‍ത്ഥാടന ലക്ഷ്യം - സംഘടന" വിഷയം പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് ഉദ്ഘാടനം ചെയ്യും. കര്‍ണ്ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍ അദ്ധ്യക്ഷത വഹിക്കും. ശശിതരൂര്‍ എം.പി. മുഖ്യ പ്രഭാഷണം നടത്തും.

11 ന് ശ്രീനാരായണ പ്രസ്ഥാന സംഗമം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. കെ സുധാകരന്‍ എം.പി അദ്ധ്യക്ഷനാകും. ധര്‍മ്മസംഘം മുന്‍ പ്രസിഡന്‍റ് സ്വാമി വിശുദ്ധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി മുഖ്യാതിഥിയായിരിക്കും.

2 ന് തമിഴ് കന്നട ശ്രീനാരായണ സംഗമം തമിഴ്നാട് ക്ഷീരവികസന മന്ത്രി ടി. മനോ തങ്കരാജ് ഉദ്ഘാടനം ചെയ്യും. ചെന്നൈ ശ്രീനാരായണ സേവാമന്ദിരം സെക്രട്ടറി ചൈതന്യാനന്ദ സ്വാമി അദ്ധ്യക്ഷത വഹിക്കും വിഖ്യാതാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും.

2.30 ന് സാഹിത്യ സമ്മേളനം എം.മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. കെ.പി. രാമനുണ്ണി അദ്ധ്യക്ഷതവഹിക്കും.

5 ന് സമാപന സമ്മേളനം സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍ ഉദ്ഘടാനം ചെയ്യും. കൃഷി മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷനാകും. സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യാതിഥിയാകും. കൊടിക്കുന്നില്‍ സുരേഷ് എം.പി, ജി. മോഹന്‍ദാസ് എന്നിവര്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തും.

പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ,തീര്‍ത്ഥാടന കമ്മറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ, തീര്‍ത്ഥാടന കമ്മറ്റി ജോയിന്‍റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരി, മഠം പി.ആര്‍.ഒ ഇ.എം. സോമനാഥന്‍, മീഡിയ കമ്മറ്റി ചെയര്‍മാന്‍ ഡോ. എം.ജയരാജു

സ്വാമി ശാരദാനന്ദ

സെക്രട്ടറി

തീര്‍ത്ഥാടന കമ്മിറ്റി

https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H